ഇളംതോട്ടം:പാലാ രൂപതാംഗം ഫാ.ഇമ്മാനുവൽ വരിക്കമാക്കൽ (77) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് സഹോദരൻ മാർട്ടിൻ വരിക്കമാക്കലിന്റെ മൂലമറ്റത്തെ വസതിയിൽ കൊണ്ടുവരും. നാളെ 10ന് ഇളംതോട്ടം ഐഎംഎ ഹാളിലേക്ക് കൊണ്ടു പോകും.
സംസ്കാരം 1.30ന് ഐഎംഎ ഹാളിൽ ശുശ്രൂഷയ്ക്കു ശേഷം ഇളംതോട്ടം സെന്റ് ആന്റണി ദി ആബട്ട് പള്ളിയിൽ. മൂലമറ്റം, ഇലപ്പള്ളി, പയസ്മൗണ്ട്, കാക്കൂർ, കാക്കൊമ്പ്, അറക്കുളം പഴയ പള്ളി, വെള്ളിയാമറ്റം എന്നീ പള്ളികളിലും കല്യാൺ രൂപതയിൽ 10 വർഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വരിക്കമാക്കൽ പരേതനായ കുര്യന്റെ മകനാണ്. സഹോദരങ്ങൾ: പരേതനായ വി.കെ.തോമസ്, വി.കെ.ജോസഫ്, മേരിക്കുട്ടി ജോൺ, വി.കെ.കുര്യൻ, റോസമ്മ കുര്യൻ, വി.കെ.കുസുമോസ്, അൽഫോൻസാ രാജൻ, വി.കെ.മാർട്ടിൻ.





