തിടനാട് :എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റിംഗ്, റീടാറിങ് എന്നിവ നടത്തിയ തിടനാട് ഗ്രാമപഞ്ചായത്തിലെ നാല് റോഡുകളുടെ ഉദ്ഘാടന കർമ്മം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
20 ലക്ഷം രൂപ അനുവദിച്ച് റിടാറിങ് നടത്തിയ തിടനാട് -കുന്നുംപുറം റോഡ്,
10 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിങ് നടത്തിയ പാക്കയം – ഉന്നുട്ട്മറ്റം റോഡ്,
5 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ തിടനാട് അമ്പലം – ബലിക്കടവ് റോഡ്, 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തിയ ചെമ്പനാൽ – വാഴമറ്റം എന്നീ റോഡുകളുടെ ഉദ്ഘാടന കർമ്മമാണ് പ്രത്യേകം പ്രത്യേകം നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി പ്ലാത്തോട്ടം, മെമ്പർമാരായ ശ്രീകാന്ത് എം എസ് , സന്ധ്യ ശിവകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസഫ് ജോർജ് കല്ലങ്ങാട്ട്, ബിജി ജോർജ് കല്ലങ്ങാട്ട്, മിനി സാവിയോ, മുൻ പഞ്ചായത്ത് മെമ്പർമാരായ സുരേഷ് കാലായിൽ, ജോയിച്ചൻ കാവുങ്കൽ,കെ പി ചന്ദ്രൻ കുന്നുംപുറത്ത്, പൊതുപ്രവർത്തകരായ മാത്തച്ചൻ വെളളുക്കുന്നേൽ, ലാലിച്ചൻ മൂന്നാനപ്പള്ളിയിൽ, റോബിൻ കുഴിപ്പാല, ടോമി പുത്തൻവീട്ടിൽ സജി പുത്തൻവീട്ടിൽ, മനോജ് പുതിയാത് തുടങ്ങിയവർ പ്രസംഗിച്ചു.





