ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ‘ഫാമിലി ഫിയസ്റ്റ 2026’ കുടുംബസംഗമം സംഘടിപ്പിച്ചു

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബസംഗമമായ ‘ഫാമിലി ഫിയസ്റ്റ 2026’ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറിയ സംഗമം കോളേജ് മാനേജർ വെരി റെവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ്‌ ചടങ്ങിൽ വിശിഷ്ടാഥിതിയായിരുന്നു.

രാമപുരം പള്ളിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോആനി കുറുവാച്ചിറ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച സ്റ്റാഫ് അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും, വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കരസ്ഥമാക്കിയ സ്റ്റാഫ് അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ പുരസ്ക്കാരങ്ങൾ നൽകി അനുമോദിച്ചു.

പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ബോർഡ് അംഗങ്ങളായ തോമസ് ഓടക്കൽ, ജോസ് കെ. പോൾ, ജോസ് കുരികിലക്കാട്ട്, ഡോ. ബ്രിൻസി ടോജോ, ടി.എ. ആഗസ്‌തി മുളഞ്ഞനാൽ, കൈക്കാരന്മാർ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐ.ക്യു.എ.സി കോർഡിനേറ്റർ കിഷോർ എന്നിവർ പ്രസംഗിച്ചു.

കുടുംബസംഗമത്തോടനുബന്ധിച്ച് സ്റ്റാഫ് അംഗങ്ങളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി സുനിൽ കെ. ജോസഫ് കൺവീനറായും, ജോബിൻ പി. മാത്യു, ഷീബാ തോമസ്, തോംസൺ കെ. അഗസ്റ്റിൻ എന്നിവർ കോർഡിനേറ്റർമാരായുമുള്ള കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *