erumely

എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം :പ്രകാശ് പുളിക്കൻ

എരുമേലി: പത്ത് വർഷം മുമ്പ് ആരംഭിച്ച എരുമേലി കുടിവെള്ള വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഇതേ വരെയായിട്ടും പ്രവർത്തനക്ഷമമാക്കുവാൻ കഴിഞ്ഞിട്ടില്ല. മണിപ്പുഴ, പ്രപ്പോസ് , മുക്കൂട്ടുത്തറ, ഇരുമ്പൂന്നിക്കര, തുരംപാറ, ഇരുമ്പൂന്നിക്കര, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കണമല , മൂക്കൻപെട്ടി, പമ്പാവാലി,ഏയ്ഞ്ചൽവാലി എന്നിവിടങ്ങളിലെ വീടുകളിൽ പൈപ്പ്ലൈനും ടാപ്പുകളും, വാട്ടർ മീറ്ററുകളും , പാണപിലാവ്, പള്ളിക്കുന്ന്, കിരിത്തോട്, എരുത്വാപ്പുഴ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചിട്ടും ഇതുവരെയായിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല.

വേനൽ രൂക്ഷമായതൊടെ പ്രദേശവാസികൾ സ്വാകാര്യ കുടിവെള്ള വിതരണക്കാരെ ആത്രയിക്കുകയാണ്. നാഷണൽ ഹൈവേയിൽ റോഡുകൾ ക്രോസ് ചെയ്ത് വെട്ടിപ്പൊളിക്കുന്നതിന് എൻ എച്ച് വിഭാഗം അനുമതി നൽകാത്തതാണ് ജലവിതരണത്തിന് തടസ്സമെന്ന് അധികൃതർ പറയുന്നു.

അതിനാൽ എരുമേലി കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിനായ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി സി സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ പ്രകാശ് പുളിക്കൻ ജലവിഭവ മന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *