ഈരാറ്റുപേട്ട: കേരളം ഇന്നാർജ്ജിച്ച വിദ്യാഭ്യാസ പുരോഗതിയ്ക്ക് കാരണം മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയാ സാഹിബിന്റെ വിദ്യാഭ്യാസ നയം കൊണ്ടു കൂടിയാണ് എന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ സെമിനാർ അഭിപ്രായപ്പെട്ടു. ഹൈസ്കൂൾ, സെക്കന്ററി വിദ്യാഭ്യാസം സൗജന്യമാക്കിയും പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചും കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ തുടങ്ങിയും കാലിക്കട്ട്, കൊച്ചി സർവ്വകലാശാലകൾ സ്ഥാപിച്ചും സി.എച്ച് വിപ്ലവം സൃഷ്ടിച്ചു. ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സകല സാധ്യതകളും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പിന്നോക്ക ജനവിഭാഗങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തിയ മഹാനായിരുന്നു Read More…
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ, പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നുമായി തെരഞ്ഞെടുത്ത 100 വിദ്യാർത്ഥികളുമായി ഫെബ്രുവരി 1ാം തീയതി ശനിയാഴ്ച പഠന-വിനോദയാത്ര നടത്തുന്നു. രാവിലെ 7 മണിക്ക് മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നായി പുറപ്പെടുന്ന വിനോദയാത്ര സംഘം എരുമേലിയിൽ സന്ധിച്ച് രാവിലെ 8:30 ന് ആങ്ങമൂഴിയിൽ നിന്നും Read More…
ഈരാറ്റുപേട്ട: ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങാകുവാൻ ഈരാറ്റുപേട്ട പൗരവലിയുടെ നേതൃത്വത്തിൽ അവശ്യസാധനകളുടെ ശേഖരണം ആരംഭിച്ചു. ഇതറിഞ്ഞ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ) ഉമ്മിയ്ക്ക് ആപ്പിളിന്റെ ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുകളുമായ് ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ എത്തുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ചില്ലറതുട്ടുകളെല്ലാം ഐദിൻ ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ നൽകി.