ഈരാറ്റുപേട്ട: വിവിധ പ്രൈവറ്റ് ബസ്സുകളിലെ തൊഴിലാളികൾ കൂട്ടത്തോടെ AITUC യൂണിയനിൽ ചേർന്നു. തികച്ചും അസംഘടിതരായി നിന്നിരുന്ന ഈരാറ്റുപേട്ട യുമായി ബന്ധപ്പെട്ട വിവിധ റൂട്ടുകളിൽ ഓടുന്ന ബസ്സുകളിലെ ജോലിക്കാരാണ് രാജ്യത്തെ തൊഴിലാളി വർഗ്ഗത്തിന്റെ ആദ്യ മാതൃ സംഘടനയായ AITUC യിൽ ചേർന്നത്.
സിപിഐ ഓഫീസ് ഹാളിൽ സഖാവ് ഇ പി സുനീറിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫ് സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എംജി ശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു.
കെ എസ് നൗഷാദ് തസ്ലീം ഷാ.സഹദ് അമീൻ തുടങ്ങിയവർ സംസാരിച്ചു. ഇ പി സുനീർ പ്രസിഡണ്ട്. നിയാസ്, വർക്കിംഗ് പ്രസിഡണ്ട് റിൻഷാദ് സനോജ്, വൈസ് പ്രസിഡണ്ടുമാർ.ഇഖ്ബാൽ, സെക്രട്ടറി അൻസിൽ സാം ലൂക്കോസ് ജോയിന്റ് സെക്രട്ടറിമാർ, ഫിറോസ് ട്രഷറർ എന്നി ഭാരവാഹികൾ അടങ്ങുന്ന പതിമൂന്നoഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.
ഈരാറ്റുപേട്ട ടൗണിൽ ക്രിയാത്മകവും ജനോപകാര പ്രദവും ആയ തരത്തിൽ ശാസ്ത്രീയമായി ട്രാഫിക് സംവിധാനങ്ങൾ പുന: ക്രമീകരിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു.