erattupetta

ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. ഹസീബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.എം. സിറാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രസ് ക്ലബ്ബ് ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.

ലോഗോ പ്രകാശനവും ഐഡന്റിറ്റി കാർഡ് വിതരണോദ്ഘാടനവും മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് നിർവഹിച്ചു. കേബിൾ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി കെ.എ. മുഹമ്മദ് നദീർ മൗലവി, കേരള മുസ്ലിം ജമാഅത്ത് വർക്കിംഗ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വി.എസ്. സുനിൽ കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.സതീഷ് കുമാർ ,

മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡർ വി.പി.നാസർ വെള്ളൂ പറമ്പിൽ ,സി.പി.ഐ .എം പാർലമെൻ്ററി പാർട്ടി ലീഡർ അനസ് പാറയിൽ ,’എസ്.ഡി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ അബ്ദുല്ലത്തീഫ് കാരയ്ക്കാട്, വ്യാപാരി വ്യവസായി എ കോപന സമിതി പ്രസിഡൻറ് എ.എം.എ ഖാദർ , മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം ,

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ , ഗൈഡൻസ് സ്കൂൾ മാനേജർ, പി.എ.ഹാഷിം , റസീം മുതുകാട്ടിൽ (കേരള കോൺഗ്രസ്)നിഷാദ് നടയ്ക്കൽ (പിഡി പി )റഫീഖ് പട്ടരു പറമ്പിൽ (ഐൻ.എൽ ),റഫീഖ് പേഴുംകാട്ടിൽ (ടീം എമർജൻസി )കെ.കെ.പി.ഷാജി ( നന്മക്കു ട്ടം)തുടങ്ങിയവർ പ്രസംഗിച്ചു.

പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.ഇ.എ. ഖാദർ നന്ദി പറഞ്ഞു. വ്യാപാര ഭവനു സമീപം പുളിക്കീൽ ബിൽഡിംഗിലാണ് പ്രസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *