erattupetta

ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം നവംബർ 2 ന്

ഈരാറ്റുപേട്ട : പത്ര ദൃശ്യമാധ്യമ പ്രവർത്തകർ ചേർന്ന് ഈരാറ്റുപേട്ടയിൽ രൂപീകരിച്ച പ്രസ് ക്ലബ്ബ് നഗരസഭാ ഓഫീസിനടുത്ത് പുളിക്കീൽ ബിൽഡിംഗിൽ നവംബർ 2 ന് പ്രവർത്തനം ആരംഭിക്കുന്നു. പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വ്യാപാരഭവനിൽ നടക്കും. ക്ലബ്ബ് പ്രസിഡൻ്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് ഹസീബ് വെളിയത്ത് സ്വാഗതം പറയും.

മുൻ നഗരസഭ ചെയർമാനും ഇ ന്യൂസ് എഡിറ്ററുമായ വി.എം.സിറാജ് ആമുഖ പ്രഭാഷണം നടത്തും. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം .എൽ .എ നിർവ്വഹിക്കും. നഗരസഭ ചെയർമാൻ സു ഹുറ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തും.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ലൈബ്രറി ഉദ്ഘാടനം ചെയ്യും.ലോഗോ പ്രകാശനവും ഐഡൻ്റി കാർഡ് വിതരണോദ്ഘാടനവും നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് നിർവ്വഹിക്കും. പ്രവീൻ മോഹൻ (പ്രസിഡന്റ്, കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോ.) മുഖ്യാതിഥി ആയിരിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പറന്മാരായ അഡ്വ.ഷോൺ ജോർജ്.പി.ആർ.അനുപമ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോർജ് മാത്യു (പൂഞ്ഞാർ തെക്കേക്കര),ഗീതാ നോബിൾ (പൂഞ്ഞാർ), കെ.സി. ജെയിംസ് കവളമ്മാക്കൽ (തീക്കോയി), എൽസമ്മ തോമസ്‌ (തലപ്പലം), ജോസുക്കുട്ടി ജോസ് (മേലുകാവ്) രജനി സുധാകരൻ (തലനാട്), സ്കറിയാച്ചൻ പൊട്ടനാനിയിൽ (തിടനാട്), ചാർളി ഐസക് പൊട്ടമുണ്ടക്കൽ (മൂന്നിലവ്),

ദക്ഷിണ കേരള ജം യ്യത്തുൽ ഉലമ സെക്രട്ടറി കെ.എ.മുഹമ്മദ് നദീർ മൗലവി, അരുവിത്തുറ പള്ളി വികാരി റവ ഫാദർ .സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, നൈനാർ പളളി മഹല്ല് പ്രസിഡൻറ് പി ഇ മുഹമ്മദ് സക്കീർ , അങ്കളാമ്മൻ കോവിൽ പ്രതിനിധി സി.പി.ശശികുമാർ , എസ്.എൻ.ഡി.പി പൂഞ്ഞാർ ശാഖ പ്രസിഡൻ്റ് എംആർ ഉല്ലാസ് എന്നിവരും ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും പ്രസംഗിക്കുമെന്ന് പ്രസിഡൻ്റ് പി.എ.എം. ഷരീഫും സെക്രട്ടറി പി.കെ. ഡാനീഷും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *