ഈരാറ്റുപേട്ട: കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർ ത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ റോഡ് ഉപരോധിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അമീൻ പിട്ടയിലിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പൂഞ്ഞാർ റോഡാണ് ശനിയാഴ്ച ഉപരോധിച്ചത്. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ യൂത്ത് ലീ ഗ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് റോഡ് ഉപരോധ സമരം നടത്തിയത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ജീ വനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, ശസ്ത്രക്രിയ മുടങ്ങൽ തുടങ്ങിയ പരാതികൾക്കിടയിലാണ് കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്. ഇതിനെല്ലാം ഉത്തരവാദിയായ ആരോഗ്യ മന്ത്രി രാജിവെക്കണമെ ന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധ സമരം നടത്തിയത്.