ഈരാറ്റുപേട്ട നഗരസഭയയിലെ ഡിവിഷൻ 9–10 ലെ കെട്ടിട നികുതി കുടിശ്ശിക പലിശയില്ലാതെ അടയ്ക്കുന്നതിനുള്ള പ്രത്യേക അവസരം ഇന്ന് (വെള്ളിയാഴ്ച) ഒരുക്കിയിരിക്കുന്നു.
ഇന്ന് രാവിലെ 10:30 മുതൽ വൈകിട്ട് 3:30 വരെ, കാരക്കാട് ജംഗ്ഷനിലെ യൂത്ത് സർക്കിൾ ഓഫീസിൽ വെച്ചാണ് നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഈ അവസരം ഉപയോഗപ്പെടുത്തി കെട്ടിട നികുതി കുടിശ്ശിക തീർപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ നികുതിദായകരും പരമാവധി പേർ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.





