ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. എസ് പി സി, സാഫ്, ഗൈഡിങ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
പാരമ്പര്യ വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ, ജ്യൂസുകളും സാലഡുകളും തുടങ്ങിയ വിഭാഗങ്ങളിൽ വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. വിദ്യാർഥിനികളെ ബോധവൽക്കരിക്കുന്നതിന് പോഷക സമ്പുഷ്ടമായ സമീകൃതാഹാരത്തിൻ്റെ പ്രതീകമായ ഫുഡ് പ്ലേറ്റ് സ്റ്റാളിൽ സജ്ജമാക്കി.
കൂടാതെ ചീരപരിചയം എന്ന പേരിൽ സാഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക കൗണ്ടറിൽ വിവിധയിനം നാടൻ ചീരകളുടെ പ്രദർശനവും നടന്നു. എസ് പി സിയുടെ നേതൃത്വത്തിൽ ഒരുവയറൂട്ടാം പദ്ധതിയുടെ ഭാഗമായി കരുണ അഭയകേന്ദ്രത്തിലേക്ക് പൊതിച്ചോറുകൾ എസ് പി സി കേഡറ്റുകൾ ശേഖരിച്ച് കൈമാറി.
കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി.അലക്സാണ്ടർ ഫുഡ് ഫെസ്റ്റ് സന്ദർശിച്ചു. ഹെഡ്മിസ്ട്രസ് എംപി ലീന, അധ്യാപകരായ മുഹമ്മദ് ലൈസൽ, പി എസ് റമീസ്, മാഹിൻ സി എച്ച്, ജ്യോതി പി നായർ, ഖദീജ ഫൈസൽ, ഷൈനാസ്, പി ജി ജയൻ, മുക്താർ നജീബ്, കെ എസ് ഷെരീഫ്, എന്നിവർ നേതൃത്വം നൽകി.