ഈരാറ്റുപേട്ട: ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ പരിപാടി ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി.പി നാസർ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസർ ജാസ്മിൻ കെ, സൂപ്പർവൈസേഴ്സ് നേതൃത്വം നൽകി. വിവാഹ നിരോധന നിയമം, പൊൻവാക്ക് പദ്ധതി എന്നിവയെ കുറിച്ചുള്ള പ്രചരണാർത്ഥം അങ്കണവാടി പ്രവർത്തകരുടെ തെരുവുനാടകം അരുവിത്തുറ പള്ളിക്ക് സമീപം അവതരിപ്പിച്ചു.





