ഈരാറ്റുപേട്ട: മിനി സിവിൽസ്റ്റേഷനുള്ള സ്ഥലം അളന്നു തിരിച്ചു. പൊലീസ് സ്റ്റേഷൻ കോംപൗണ്ടിനോട് അനുബന്ധിച്ചുള്ള 2.82 ഏക്കർ സർക്കാർ സ്ഥലത്ത് നിന്ന് മിനി സിവിൽ സ്റ്റേഷനായി നിശ്ചയിച്ച 50 സെന്റ് സ്ഥലം അതിര് നിർണയിച്ച് റവന്യു വകുപ്പിൽ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, അഡീഷനൽ ജില്ല പൊലീസ് മേധാവി വിനോദ് ബി.പിള്ള, ഡിവൈഎസ്പി കെ.സദൻ, മീനച്ചിൽ തഹസിൽദാർ ലിറ്റി മാത്യു, താലൂക്ക് സർവേയർ Read More…
ഈരാറ്റുപേട്ട: കോടതിയിൽനിന്ന് കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയും വിദ്വേഷ പ്രചാരണം തുടരുന്ന പി.സി. ജോർജിനെതിരെ നടപടിയെടുക്കാൻ മടിച്ചുനിൽക്കുന്ന കേരള സർക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും കണ്ണ് തുറപ്പിക്കാൻ ജനകീയ പ്രതീകാത്മക അറസ്റ്റ് ചെയ്യൽ സമരവുമായി വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായി. ചേന്നാട് കവലയിൽനിന്ന് ജനകീയമായി അറസ്റ്റ് രേഖപ്പെടുത്തിയ “പി.സി. ജോർജിനേയും പി.സി. ജോർജിന് ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രിയേയും പോലീസിനേയും” ചിത്രീകരിച്ച് സെൻട്രൽ ജംഗ്ഷനിലേക്ക് പ്രകടമായി എത്തിയാണ് Read More…
ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് കുഴിവേലി വെട്ടിയ്ക്കൽ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. കെ പി സി സി ജന. സെക്രട്ടറി പി എ സലിം, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ എന്നിവർ സംബന്ധിക്കുമെന്ന് യു ഡി എഫ് മണ്ഡലം ചെയർമാൻ പി എച്ച് നൗഷാദ്, കൺവീനർ റാസി ചെറിയവല്ലം എന്നിവർ അറിയിച്ചു.