ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അന്തരിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.കുഞ്ഞുമോന്‍ അവറുകളുടെ ഫോട്ടോ അനാച്ഛാദനവും, ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന് കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ നാമകരണവും ബഹു. പത്തനംതിട്ട എം.പി. ആന്‍റോ ആന്‍റണി നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ സ്വാഗതം ആശംസിച്ചു. ആശംസകള്‍ അര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ആനന്ദ് ജോസഫ്, ചാര്‍ലി ഐസക്,
ജോസുകുട്ടി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റാന്‍, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍ ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഓമന ഗോപാലന്‍, ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവർ സംസാരിച്ചു.
കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ള ആളുകളും യോഗത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് നന്ദിയും രേഖപ്പെടുത്തി.