ഈരാറ്റുപേട്ട :ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ക്കട്ട സ്വദേശിയായ റംകാന് മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ Read More…
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിനോയ് തോമസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം നടത്തി. പോലീസ് ,വ്യാപാരി പ്രതിനിധികൾ, ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ , സമീപവാസികൾ,സ്കൂൾ മേലധികാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി. സ്കൂൾ കോർണർ പി.റ്റി.എ യുടെ ഭാഗമായി തെക്കേകര ആനിപ്പടി ഭാഗത്ത് പഠനോത്സവം നടത്തി. വിദ്യാർത്ഥികളുടെ ക്ലാസ് പഠന അനുഭവങ്ങൾ രക്ഷിതാക്കളിലെത്തിക്കുക, പൊതു വിദ്യഭ്യാസം ശക്തി പ്പെടുത്തുക ലക്ഷ്യം വച്ച് നടത്തിയ പരിപാടിയിൽ പി.റ്റി.എ പ്രസിഡണ് ഹുസൈൻ , ഈരാറ്റുപേട്ട മുനിസിപാലിറ്റി തെക്കേക്കര ഡിവിഷൻ കൗൺസിലർ അനസ് പാറയിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു -കെ. ജോസഫ് , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെ Read More…