ദുബൈ : ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: നിഷാദ് വട്ടക്കയം, വൈസ് പ്രസിഡന്റ്മാർ : മുജീബ് റഹ്മാൻ , സിയാദ് ലത്തീഫ് , ജനറൽ സെക്രട്ടറിയായി യാസിൻ ഖാൻ സെക്രട്ടറിമാരായി റിഫായി സലീം , നിയാസ് ഖാൻ, ട്രഷറർ ഷെരീഫ് പരീത് എന്നിവരെയും തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മുഹമ്മദ് റഷീദ് മറ്റകൊമ്പനാൽ തുടരും.
ഈ യോഗത്തിൽ വെച്ചു ഈരാറ്റുപേട്ട അസോസിയേഷൻ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും സബ് കമ്മറ്റികൾ രൂപീകരിച്ച് പദ്ധതികൾ നടപ്പിൽ വരുത്തുവാനും തീരുമാനിച്ചു.
1.ചാരിറ്റി പ്രവർത്തങ്ങൾ:
ഈരാറ്റുപേട്ടയിലും യുഎയിയിലുമുള്ള ഈരാട്ടുപേട്ട നിവാസികളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭാസ ഉന്നമത്തിനായുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കും
2.ഈരാറ്റുപേട്ട ബിസ്സിനസ് ഫോറം
യുഎഇയിൽ ബിസിനസ്സ് ചെയ്യുന്നവരുടെയും / ചെയ്യാൻ താൽപര്യമുള്ളവരുടെയും കൂട്ടായ്മ രൂപീകരിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരത്തും.
3.മെമ്പർഷിപ്പ് ക്യാംപെയ്ൻ & മെഡിക്കൽ ഇൻഷുറൻസ് പാക്കേജ്
യുഎഎയിലുള്ള ഈരാറ്റുപേട്ടക്കാരുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് അംഗത്വം വിതരണം ചെയ്യുകയും അംഗങ്ങളുടെ ക്ഷേമത്തിനായി മെഡിക്കൽ ഇൻഷുറൻസ് പാക്കേജ് ഉൾപ്പെടെയുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കും
4.ഇവന്റ് – സ്പോർട്സ് ആക്റ്റിവിറ്റീസ്
യുഎയിലുള്ള ഈരാറ്റുപേട്ടക്കാരുടെ ഐക്യവും സാഹോദര്യവും നിലനിർത്തുവാൻ വിവിധ ഇവന്റുകൾ സംഘടിപ്പിക്കും അതുപോലെ ദുബൈ ക്രിക്കറ്റ് ക്ലബുമായി സഹകരിച്ച് ഈരാറ്റുപേട്ടയിലെ വിവിധ കരകൾ തമ്മിലുള്ള ക്രിക്കറ്റ് ടൂർണമെന്റ് സങ്കടിപ്പിക്കും.
5.ജോബ് സെൽ
യുഎയിലുള്ള വിവിധ തൊഴിലവസരങ്ങൾ ഈരാറ്റുപേട്ടക്കാരായ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുകയും ജോലി നേടുവാൻ അവരെ സഹായിക്കാനു വേണ്ടിയുള്ള ജോബ് സെൽ ആരംഭിക്കും അതോടൊപ്പം യുഎഇയിൽ ജോലി നേടാൻ താർപര്യമുള്ള നാട്ടിലുള്ള ഉദ്യോഗാർത്ഥികൾക്കും ജോലി തേടി യുഎഇയിൽ എത്തുന്നവർക്കും ബന്ധപ്പെടാനുള്ള ഹെൽപ്പ്ലൈൻ നമ്പർ ആരംഭിക്കുവാനും തീരുമാനിച്ചു.