ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 38 – മത് വാർഷിക പൊതുയോഗവും 2025 മാർച്ചിൽ നടന്ന ഹയർസെക്കൻഡറി എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
പ്രസിഡൻറ് ശ്രീ രാജേഷ് ആർ അധ്യക്ഷത ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് ശ്രീമതി മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ് ബഡ്ജറ്റും സപ്ലിമെൻററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
സൊസൈറ്റിയുടെ ലാഭവിഹിതവും യോഗത്തിൽ പ്രഖ്യാപിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത വിജയം വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടന്നു. യോഗത്തിൽ വൈസ് പ്രസിഡൻറ് ശ്രീ.കൃഷ്ണകാന്ത് കെ സി സ്വാഗതം ആശംസിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രിൻസ് അലക്സ് ,ജോബി ജോസഫ് ,ജോബിൻ കുരുവിള , അമ്പിളി ഗോപൻ, സിന്ധു ജി നായർ, ജിസ്മി സ്കറിയ, റോയ് ജോസഫ്, മജോ ജോസഫ്, സാജു ജയിംസ് എന്നിവർ പ്രസംഗിച്ചു.





