kottayam

കോട്ടയത്ത് ‘എന്റെ കേരളം’ പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. . വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.

നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്.

45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

മേളയിൽ കലാസാംസ്‌കാരിക പരിപാടികളും വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന സംഗമങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, മിമിക്രിയും ഗാനമേളയും ഡാൻസ് ഫ്യൂഷനുമുള്ള അക്മ മെഗാഷോ,

സൂരജ് സന്തോഷ് ലൈവ് ബാൻഡ്, രൂപ രേവതിയുടെ വയലിൻ ഫ്യൂഷൻ സംഗീതപരിപാടി, അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും എന്നീ പരിപാടികളാണ് അവതരിപ്പിക്കപ്പെടുന്നത്.

കൂടാതെ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്ക്കുന്ന വിവര – പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന വിപണമേള, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷ പരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ,

കായിക വിനോദ പരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തലുകൾ, ടൂറിസം – ക്യാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ് മിഷൻ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, സ്‌കൂൾ മാർക്കറ്റ്, കായിക വിനോദ പരിപാടികൾ, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവയും മേളയുടെ ഭാഗമാണ്. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *