അമ്പാറനിരപ്പേൽ: പഴേട്ട് ജോമി ജോർജ് (47): അന്തരിച്ചു. ഭാര്യ സ്മിത ജോമി വയല നിരവത്ത് കുടുംബാംഗം. മക്കൾ: ആൽബി ജോമി (ആസ്ട്രേലിയ), ഏബൽ ജോമി (വിദ്യാർത്ഥി, സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തറ). മൃതദേഹം നാളെ (20/11/2025) വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെളളിയാഴ്ച (21/11/2025) 2.30 ന് വീട്ടിൽ അരംഭിച്ച് അമ്പാറ സെന്റ് ജോസഫ് പള്ളിയിൽ. പരേതൻ തിടനാട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും യു ടെക്ക് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പാർട്ണറും ആണ്.
ഈരാറ്റുപേട്ട : കടുവാമുഴി മേക്കാട്ട് ജോസഫ് മാത്യു (96) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (26-06-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
തിടനാട്: കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് (71) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തിടനാട് കണിപറമ്പിൽ എൽസമ്മ. മക്കൾ: ജോബി, ടോണി, ജിസ. മരുമക്കൾ: ഷീബ ഉളിനാൽ (മൂവാറ്റുപുഴ), തെരേസ് പുന്നത്താനത്ത് (ഭരണങ്ങാനം), ജോൺവിൻ മാളിയേക്കൽ (പൂഞ്ഞാർ).