കാഞ്ഞിരപ്പള്ളി: പാറത്തോട് പനവേലിൽ ശോശാമ്മ സാമുവേൽ(89) അന്തരിച്ചു. ഭർത്താവ്: സാമുവേൽ(റിട്ട.എക്സൈസ് ഇൻസ്പെക്ടർ). സംസ്കാരം ശനിയാഴ്ച (5/ 07/ 2025) ഒൻപതിന് പാറത്തോട് ബ്രദറൺ സഭാഹാളിലെ ശുശ്രൂഷക്കുശേഷം 12.30-ന് വണ്ടൻപതാലിൽ സഭാ സെമിത്തേരിയിൽ. മക്കൾ: എബ്രാഹം സാമുവേൽ, ജോൺ സാമുവേൽ (യുഎസ്എ), ഐസക്ക് സാമുവേൽ (യുഎസ്എ), ഷേർലി ജോൺ, വിൻസെന്റ് സാമുവേൽ (യുഎസ്എ). മരുമക്കൾ: പരേതയായ മേരിക്കുട്ടി എബ്രാഹം (പാലാ), നാൻസി ജോൺ (പാണ്ടനാട്), ബ്ലസി ഐസക്ക് (റാന്നി), ജോൺ വറുഗീസ്(പള്ളിയമ്പിൽ, അരീപ്പറമ്പ്, കോട്ടയം), ജെസി വിൻസെന്റ് (പെരുമ്പാവൂർ).
മേലുകാവ് : അരിപ്പാറയിൽ നന്ദിനി കുമാരൻ (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ : ആശ, അനീഷ്, അനൂപ് ( സെക്രട്ടറി സിപിഐ എം കാഞ്ഞിരംകവല ബ്രാഞ്ച്). മരുമക്കൾ : ഷിജു, സിന്ധു.
പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു.