കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിച്ച് സാധാരണക്കാരന്റെ നടുവൊടിക്കുന്ന വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഡിസംബർ 9 തിങ്കളാഴ്ച്ച 11 AM ന് കോട്ടയം സ്റ്റാർ ജംഷനിലെ കെ.എസ്.ഇ.ബി സെഷൻ ഓഫീസിന് മുന്നിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും.
കേരള കോൺഗ്രസ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സമരം ഉദ്ഘാടനം ചെയ്യുമെന്നും പാർട്ടി സംസ്ഥാന-ജില്ലാ ഭാരവാഹികൾ പങ്കെടുക്കുമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു.