ഈരാറ്റുപേട്ട. നഗരോൽസവ വേദിയിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളാലും ജൂബിലി ഗാനത്തിൻ്റെ ദൃശ്യാവിഷ്ക്കരണം കൊണ്ടും ശ്രദ്ധേയമായി.
അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ എം.കെ.അൻസാരി സ്വാഗതം പറഞ്ഞു.
ജൂബിലി കമ്മിറ്റി വൈസ് ചെയർമാൻ പി.എ.അഫ്സൽ ജൂബിലി ഗാനം പ്രകാശനം ചെയ്തു. പ്രൊഫ .ഡോ.കെ.എ. സക്കറിയ കൊച്ചിൻ യൂണിവേഴ്സിറ്റി മുഖ്യ പ്രഭാഷണം നടത്തി.
എം.ഇ.എസ് കോളേജ് പ്രിൻസിപ്പൾ പ്രൊഫ.എ.എം.റഷീദ് ,നഗരസഭ വൈസ് ചെയർമാൻ സു ഹുറ അബ്ദുൽ ഖാദർ , വൈസ് ചെയർമാൻ അഡ്വ.വി.എം.മുഹമ്മദ് ഇല്യാസ്, സ്കൂൾ പ്രിൻസിപ്പൽ താഹിറ പി.പി, ഹെഡ്മിസ്ട്രസ് ലീന എം.പി , നഗരസഭ കൗൺസിലന്മാരായ കെ.സുനിൽകുമാർ, നാസർ വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദിനെയും ജുബിലി ആലോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദിനെയും സ്കൂൾ മാനേജർ എം കെ .അൻസാരിയെയും നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസ് നഗരസഭയുടെ ഉപഹാരം നൽകി ആദരിച്ചു.
തുടർന്ന് കൊച്ചിൻ കലാഭവൻ്റെ ഗാനമേളയും ഉണ്ടായിരുന്നു. പത്ത് ദിവസം നീണ്ടു നിന്ന നഗരോൽസവം നാളെ (ഞായർ) സമാപിക്കും.