kottayam

കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സെന്റ് ജോസഫ് പബ്ലിക് സ്കൂൾ കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി ആഭിമുഖ്യത്തിൽ നടത്തിയ ടൂർണമെന്റിൽ 64 സി ബി എസ് സി സ്കൂളുകൾ മത്സരിച്ചു.

ഒക്ടോബർ 26 നവംബർ 1 ദിവസങ്ങളിലായാണ് മത്സരം നടന്നത്. നവംബർ 1 നു മേരി മാതാ പബ്ലിക് സ്കൂൾ, ഗുഡ് ഷെഫർഡ് പബ്ലിക് സ്കൂൾ ചങ്ങനാശ്ശേരി ആയിട്ടുള്ള ഫൈനൽ മത്സരത്തിലാണ് മേരി മാതാ പബ്ലിക് സ്കൂൾ കിരീടം നേടിയത്.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിൻ എസ് എ ബി എസ്, ടീം കോച്ച് ആനന്ദ് കെ റെജി,സുനി സാബു, ടീം ക്യാപ്റ്റൻ ബിമെന്റോ ഷൈസ് എന്നിവരുടെ നേത്രത്വത്തിലാണ് ടീം വിജയം കരസ്തമാക്കിയത്.

ബെസ്റ്റ് ഗോൾ കീപ്പർ അവാർഡ് മാസ്റ്റർ മുഹമ്മദ്‌ സാദിക്ക് (മേരി മാതാ പബ്ലിക് സ്കൂൾ), ബെസ്റ്റ് ഡിഫെൻഡർ മാസ്റ്റർ അഭിനവ് പി സാബു (മേരി മാതാ പബ്ലിക് സ്കൂൾ ) എന്നിവർ കരസ്തമാക്കി.കോട്ടയം സഹോദയ അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റിൽ മാസ്റ്റർ ആമിൻ മുഹമ്മദ്‌ (മേരി മാതാ പബ്ലിക് സ്കൂൾ )ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് കരസ്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *