ചങ്ങനാശേരി : കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങളെന്നും, ചാസിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ജോൺ.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയൂടെയും കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോധവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിച്ചു. ചാസ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.
അസി. ഡയറക്ടർ ഫാ. ജിൻസ് ചോരേട്ട് ചാമക്കാല, അസംപ്ഷൻ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി സി. ശാലിനി, അഡ്മിനിസ്ട്രേറ്റർ സി. ആൽഫി, പ്രോഗ്രാം ഓഫീസർ ജോബി മാത്യു, പ്രോജക്ട് ഓഫീസർമാരായ സി. സെൽമ, എസ്.എൽ.സി.എ ഫീൽഡ് ഓഫീസർ അമൽ മത്തായി, റീജിയണൽ കോ-ഓർഡിനേറ്റർമാർ, അസംപ്ഷൻ കോളേജ് സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.