general

മുരിക്കുംവയൽ സ്കൂളിൽ കുടിവെള്ള പദ്ധതി ഉത്ഘാടനം

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി 2025-26 ന്റെ ഉദ്ഘാടനം ബഹു. പൂഞ്ഞാർ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫെബ്രുവരി 6 ന് രാവിലെ 10 മണിയ്ക് ചടങ്ങിൽ സൂസമമ മാത്യൂ(പ്രസിഡൻ്റ്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്) അധ്യക്ഷത വഹിക്കും അഡ്വ. പി ജിരാജ് (ജില്ലാ പഞ്ചായത്ത് അംഗം) പ്രഭാത ഭക്ഷണ വിതരണ ഉത്ഘാടനം നടത്തും.

സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഖ്യപ്രഭാക്ഷണം നടത്തു.രജനീഷ് ഷാജി(വൈസ് പ്രസിഡണ്ട്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്),പി കെ പ്രദീപ്(മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), രാധാകൃഷ്ണൻ പി ബി (എസ്എംസി ചെയർമാൻ),മാനസി അനീഷ്, (എംപി ടിഎ പ്രസിഡണ്ട്), സനിൽ കെ ടി, (വൈസ് പ്രസിഡണ്ട്),ആൻറണി ജോസഫ്(പ്രിൻസിപ്പാൾ ഇൻ ചാർജ്), ഡോക്ടർ ആശാ ദേവ് എം വി, (ഹെഡ്മിസ്ട്രസ്), സുരേഷ് ഗോപാൽ പി എസ്(വിഎച്ച്എസ്ഇ പ്രിൻസിപ്പൽ) എന്നിവർ ആശംസകൾ അർപ്പിക്കും.

രാജേഷ് മലയിൽ (പിടിഎ പ്രസിഡണ്ട്) സ്വാഗതം ആശംസിക്കും രാജേഷ് എംപി(സീനിയർ അധ്യാപകൻ) നന്ദി രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *