റബ്ബറിന് വില സ്ഥിരതാ പദ്ധതിയിൽ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബ്ബറിന്റെ താങ്ങുവിലയിൽ 10 രൂപയുടെ മാത്രം വർദ്ധനവ് പ്രഖ്യാപിച്ചതെന്ന് പി.സി.ജോർജ് പറഞ്ഞു. സത്യത്തിൽ ഈ നടപടി റബ്ബർ കർഷകരെ അപമാനിക്കുന്നതിനും കബളിപ്പിക്കുന്നതിനും തുല്യമാണ്. റബ്ബർ കർഷക മേഖലയിൽ സർക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോൺഗ്രസ് മാണി വിഭാഗവും സിപിഐഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് റബറിന്റെ താങ്ങുവില 180 രൂപയാക്കിയ Read More…
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രസാദ് കുരുവിള (പാലാ രൂപത) തെരഞ്ഞെടുക്കപ്പെട്ടു. കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ കൊച്ചി, പാലാരിവട്ടം പി.ഒ.സി.യില്‍ ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന്റെ അധ്യക്ഷതയില്‍ നടന്ന രജതജൂബിലി സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള പ്രസാദ് കുരുവിളക്ക് കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ പുരസ്കാരമുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ പ്രസിഡന്റും, യു.ജി.സി. അംഗീകൃത സൈക്കോളജിക്കല്‍ കൗണ്‍സിലറുമാണ് പ്രസാദ് കുരുവിള. സീറോ Read More…
അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് അടുക്കത്തിന്റെ ഭൂവിഭാഗങ്ങളിലൂടെയുള്ള കാൽനട യാത്രയായിരുന്നു. വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും പ്രത്യേകതരം ഇലകളും ചെടികളും ഔഷധങ്ങളും ഒക്കെ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു യാത്ര. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ രാമകൃഷ്ണൻ ഒഴുക്കനാ പള്ളിയിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. പരിസ്ഥിതി സന്ദേശം നൽകി. മണ്ണിൽ ചവിട്ടി നടന്നാൽ മാത്രമേ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാൻ Read More…