തിടനാട്: തണ്ണിനാൽ തുണ്ടിയിൽ ശോഭന കുമാരി (65) അന്തരിച്ചു. പാലാ മുരിക്കുംപുഴ പാത്തിയാങ്കൽ കുടുംബാംഗം. സംസ്കാരം നാളെ (ശനിയാഴ്ച)3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : സോമനാഥൻനായർ. മക്കൾ: ടി.എസ്. ശിവകുമാർ (ഉണ്ണി), സൗമ്യ, സുമി. മരുമക്കൾ : ശ്രീദേവി (കാരുവള്ളിയിൽ തിടനാട്),സുരേഷ്കുമാർ (അഴകത്തു തെക്കേതിൽ കെഴുവുംകുളം), ശ്രീനിവാസൻ (ആമ്പല്ലൂർ).
പാലാ : ചീങ്കല്ലേൽ റോസ് ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ S.A.B.S (78) നിര്യാതയായി. മൃതദേഹം ഇന്ന് (20-02-2025) വൈകുന്നേരം 6.00 p.m. -ന് റോസ് ഭവൻ മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ നാളെ (21-02-2025) 1.30 p.m.- ന് റോസ് ഭവൻ മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
പാതാമ്പുഴ: മണ്ണിപ്പാക്കൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ദേവകിയമ്മ (ചെല്ലമ്മ 82) നിര്യാതനായി. സംസ്കാരം ഇന്ന് (31-05-25, ശനി) 3.30 ന് ആരംഭിച്ച് 4 മണിക്ക് കണിയാറപറയിലുള്ള വീട്ടുവളപ്പിൽ. പരേത പാതാമ്പുഴ മേലേട്ട് കുടുംബാംഗം. മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ).