അരുവിത്തുറ :വെയിൽകാണാംപാറ ചെറുകരയിൽ ദേവസ്യാ ചാക്കോ ( കൊച്ച്, 80) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വെളളിയാഴ്ച (12-09-2025) ഉച്ചകഴിഞ്ഞ് 2 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ഇരുമാപ്ര : പാറശ്ശേരിൽ അമ്മിണി ദാനിയേൽ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ദാനിയേൽ. മകൾ: പരേതയായ റീന ജോൺസൺ. മരുമകൻ: പരേതനായ ജോൺസൺ. സംസ്കാരം നാളെ (തിങ്കളാഴ്ച) 12.30 ന് വീട്ടിലാരംഭിച്ച് ഇരുമാപ്ര സെയ്ന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.
അരുവിത്തുറ: പെരിങ്ങുളം വാഴയിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്–67) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ 10.30ന് കൊണ്ടൂരുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ലിസി തോമസ്.. മക്കൾ: മിനു മരിയ തോമസ്, മിന്റു എലിസബത്ത് തോമസ്, മരുമക്കൾ: സൂരജ് ജോണി ഈറ്റത്തോട്ട് (നിലമ്പൂർ), മനു ഞാവള്ളിപുത്തൻപുരയിൽ (പാലാ).