പാലാ: ആനുകാലിക വിഷയങ്ങളിൽ സമയോചിതമായി ഇടപെടാൻ ദീപികയ്ക്കു സാധിക്കുന്നണ്ടെന്നും മൂല്യങ്ങൾ പുലരുന്ന ദീപികയ്ക്കു വലിയൊരു വിശ്വാസ്യതയുണ്ടെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ദീപിക ഫ്രണ്ട് ക്ലബ്ബ് പാലാ രൂപതാ കൺവെൻഷൻ അരുണാപുരം പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഫീൽഡ് ഫ്രെയിം വർക്കായി നിലകൊള്ളുന്ന ദീപിക ഔഷധ ചെടി പോലെയാണെന്നും ദീപിക ഫ്രണ്ട് ക്ലബ്ബ് അംഗങ്ങൾ ദീപികയെ സ്വന്തമായി കരുതി സാമുദായിക ശാക്തീകരണത്തിൻറ ചാലക ശക്തിയായി മാറണമെന്നും ബിഷപ്പ് പറഞ്ഞു.

ഡി എഫ് സി പാലാ രൂപതാ പ്രസിഡന്റ് ജയ്സൺ ജോസഫ് കുഴികോടിയിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ, സെക്രട്ടറി ആൻറണി തോമസ്, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ, രൂപതാ ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി. ജാൻസി തോട്ടക്കര തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ രൂപയിലെ വിവിധ ഭാഗങ്ങളിൽ ദീപിക പത്രത്തിന് നൽകിയ സപ്പോർട്ടിനെ മാനിച്ച് ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിനെ മൊമെന്റോ നൽകി ചടങ്ങിൽ ആദരിച്ചു.