general

ഡി.സി.എൽ പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം നടത്തി

തൊടുപുഴ : ഡി .സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം നടത്തി. കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ് ഇ.എം. എച്ച് എസിൽ ചേർന്ന യോഗം പാലക്കുഴ ഗ്രാമപഞ്ചായത്തംഗം കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു.

സമൂഹമാധ്യമങ്ങളുടെ ഉപയോഗവും വിദ്യാർഥികളുടെ കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ ഡി സി. എൽ ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സി.എം.ഐ സ്മാരക പ്രഭാഷണം നടത്തി.

സ്കൂൾ ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ റ്റീന ഏറൻകേരിൽ അധ്യക്ഷത വഹിച്ചു . പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് . ജെ. കല്ലറങ്ങാട്ട് , പി റ്റി.എ പ്രസിഡൻറ് ബൈജു ജെയിംസ് , വിൻസൺ മാത്യു , ഡി. സി. എൽ മേഖലാ ജനറൽ സെക്രട്ടറി ശാന്തിനി .ആർ , ശാഖാ ഡയറക്ടർ റിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *