erattupetta

ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് – 2026

ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ .

2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനം 13/ 2 /2026 വെള്ളിയാഴ്ച രാവിലെ 10 30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി.പി നാസർ നിർവഹിച്ചു.

വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ , ശ്രീ മുജീബ് മഠത്തി പറമ്പിൽ ( പിടിഎ പ്രസിഡന്റ് ) ശ്രീ. അനസ് പാറയിൽ ( പിടിഎ വൈസ് പ്രസിഡന്റ് ) ശ്രീമതി സിസി പൈകട ( ഹെഡ്മിസ്ട്രസ്) തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് കുട്ടികൾ നിർമ്മിച്ച വിവിധ ഉല്പന്നങ്ങളുടെ പ്രദർശനവും ആറാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ കത്തുപാട്ട് ( പലതരം പഴങ്ങൾ ചേർത്തുണ്ടാക്കിയത് ) വിഭവവും കുട്ടികൾ തയ്യാറാക്കിയ ജാമും ഏവരും ആസ്വദിച്ചു.

ക്രിയേറ്റീവ് കോർണറിലെ വിവിധ ഉപകരണങ്ങളുടെ പ്രവർത്തനo ശ്രീമതി ജസി വി.ജെ (റിസോർസ് പേഴ്സൺ BRC ഈരാറ്റുപേട്ട) വിശദീകരിച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി. തൊഴിൽ പരിശീലനത്തിലൂടെ പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിന് ക്രീയേറ്റീവ് കോർണറിന്റെ പ്രവർത്തനം കാരണമാകുമെന്ന് ഉദ്ഘാടനo നിർവഹിച്ച ഈരാറ്റുപേട്ട നഗരസഭാധ്യക്ഷൻ അഡ്വ: വി.പി. നാസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *