പെരിങ്ങുളം : താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ (94) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് (4/7/2024) വൈകിട്ട് 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. പരേത ചേന്നാട് പാലമറ്റത്തിൽ കുടുംബാംഗം. സംസ്കാരം ഇന്ന് 2.30ന് (വെള്ളി) പയ്യാനിത്തോട്ടത്തിലുള്ള മകൻ ടി.എസ്.ജെയ്സൺന്റെ (കെഎസ്ഇബി ഭരണങ്ങാനം) പയ്യാനിത്തോട്ടത്തുള്ള വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ്: പരേതനായ സ്കറിയ. മറ്റു മക്കൾ: സിസ്റ്റർ ചിന്നമ്മ സ്കറിയ (ലക്നൗ), ടി.എസ്.ജോർജ് (പൂഞ്ഞാർ), ടി.എസ്.ജോസ് (കൊല്ലപ്പള്ളി), ഡോ. ടി.എസ്. തോമസ് (മംഗലാപുരം), ടി.എസ്.ജോണി Read More…
സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിൽ കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തെയും സംഭാവനകളെയും മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. ഇടമറുക് സർക്കാർ ആശുപത്രിയുടെ രണ്ട് കോടി ഇരുപത് ലക്ഷം രൂപ ചിലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടന വേദിയിലാണ് ഷോൺ ജോർജ് ആരോപണം ഉന്നയിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുതിയ ഒ.പി. ബ്ലോക്കിൽ ഒന്നരക്കോടി രൂപയിലധികവും കേന്ദ്ര സർക്കാർ വിഹിതമായി ലഭിച്ച പണമാണ്. എങ്കിലും ഉദ്ഘാടന വേളയിലോ Read More…
താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്കിയാല് വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.