erattupetta

പനയ്ക്കപ്പാലത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ

ഈരാ​റ്റുപേട്ട: പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിലെ മുറിക്കുള്ളിൽ ആയിരുന്നു മൃതദേഹം. രണ്ട് പേരുടെയും കയ്യിൽ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ട്. വിഷ്ണു കരാർ ജോലികൾ ചെയ്യുന്ന ആളാണ്. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *