മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെയും വിവിധ മണ്ഡലങ്ങളിലെയും കമ്മറ്റികൾ രൂപികരിച്ചതിനു ശേഷമുള്ള ആദ്യ നിയോജക മണ്ഡലം നേതൃയോഗം മുണ്ടക്കയത്തു നടന്നു. സേവാദൾ നിയോജക മണ്ഡലംചെയർമാൻ ടി.ടി സാബു അധ്യക്ഷത വഹിച്ച യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര ഉത്ഘാടനം ചെയ്തു.
യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, സേവാദൾ സംസ്ഥാന സെക്രട്ടറിമാരായ ഭദ്ര പ്രസാദ് പി.എൻ രാജീവ് വൈസ്.പ്രസിഡന്റ് ഫിലിപ്പ് ജോൺ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ എസ് രാജു, സംസ്ഥാന സെക്രട്ടറി ഷീബ ദി ഫൈൻ, സാബു മടിക്കാങ്കൽ, ജോയ് കൊയ്ക്കൽ, ഷിബു എരുമേലി,
സനോജ് വി എം വെറ്റോകുന്നേൽ, ഏണസ്റ്റ് ചെറുവള്ളി, കെ ജെ വർഗീസ്, സലിയൻ കൊമ്പുകുത്തി, ജോസ് അജി, വേങ്ങ വയലിൽ ബിജു ഷാന്റി, കോരുത്തോട് അഷറഫ് പി കെ, മകേഷ് ബിനു ജില്ലാ കമ്മറ്റിയംഗം കൃഷ്ണൻ കുട്ടി, കെ കെ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.