കുറവിലങ്ങാട് : കോൺഗ്രസ്സ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് സന്ദേശം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, അജോ അറക്കൽ, ജോസഫ് പുതിയിടം, ഷാജി പുതിയിടം, ടോമി ചിറ്റക്കോടം, സിബി ഓലിക്കൽ, റ്റി.ആർ രമണൻ, ഷാജി വലിയകുളം, ജസ്റ്റിൻ ബാബു കെ, അനൂപ്, ബിബിൻ ചാക്കോ, പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, മെമ്പർമാരായ ജോയിസ് അലക്സ്, ലതിക സാജു എന്നിവർ പ്രസംഗിച്ചു.