രാമപുരം : മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റുഡൻസ് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി. കുതിരപ്പുറത്ത് കയറി വന്ന ക്രിസ്മസ് പപ്പാ ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി.
ഗുഹയുടെ മാതൃകയിൽ നിർമ്മിച്ച വലിയ പുൽക്കൂട് ശ്രദ്ധേയമായി പുൽക്കൂട്, ക്രിസ്മസ് കരോൾ ഗാനമത്സരം, പുൽക്കൂട്, മത്സരം ഓൾഡ് ഈസ് ഗോൾഡ് സംഗീത മത്സരം, ക്രിസ്മസ് ട്രീ, സ്പോട്ട് കൊറിയോ ഗ്രാഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, അഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കമ്പ് അധ്യക്ഷത വഹിച്ചു.
കോളേജ് മാനേജർ റവ ഫാ ബർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കമ്പ് , കോളേജ് ചെയർമാൻ ഡോയൽ അഗസ്റ്റിൻ വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി മറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.