തലപ്പലം: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സദ ചേരുകയുണ്ടായി. ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സ്വാഗതവും മെമ്പർ ബിജു KK കൃതജ്ഞതയും നടത്തി. ബ്ലോക്ക് മെമ്പർമാരായ ശ്രീകല ടീച്ചർ, മേഴ്സി മാത്യു മുൻ പ്രസിടണ്ട് അനുപമ വിശ്വനാഥ് മെമ്പർമാരായ ജോമി ബെന്നി , കൊച്ചുറാണി ജയ്സൺ, കെ ജെ സെബാസ്റ്റ്യൻ,അസി സെക്രട്ടറി സിന്ധു PA എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന കുട്ടികളുടെ ഹരിത സഭയിൽ എട്ട് സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾ അവതരിച്ച റിപ്പോർട്ടുകൾക്ക് സെകട്ടറി രാജീവ് R മറുപടി നൽകി.