ജിവിഎച്ച്എസ് എസ് മുരിക്കും വയൽ സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. യു പി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വളരെ മനോഹരമായി അസംബ്ലി നടന്നു.
അസംബ്ലിയിലെ പതിവു ചടങ്ങുകൾക്കൊപ്പം സംഭാഷണത്തിലൂടെ നെഹ്റുവിനെ പരിചയപ്പെടുത്തൽ, പ്രസംഗം, ശിശുദിന ഗാനം,സംഘ ഗാനം, ലഹരിവിരുദ്ധ പ്രതിജ്ഞ, വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തൂലിക കൈയ്യെഴുത്തുമാസിക പ്രകാശനം, പ്രഥമാധ്യാപികയുടെ ശിശുദിന സന്ദേശം എന്നിവയും ഉൾപ്പെടുത്തുകയുണ്ടായി.
വീർഗാഥ പ്രോജക്ടിൽ പങ്കെടുത്ത അനാമികയ്ക്കും അപൂർവ്വിനും സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. GLPS മുരിക്കുംവയലിലെ കുഞ്ഞുങ്ങളുടെ ശിശുദിന റാലിയെ മധുരം വിതരണം ചെയ്ത് വരവേറ്റു. അഞ്ചാം ക്ലാസ്സിലെ അഭിനവ് ദിഗീഷ് ചാച്ചാജിയായി വേഷമിട്ടു.
യു പി -ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് 22 വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻ്ററിയിൽ നിന്ന് 8 വിദ്യാർത്ഥികളും മുണ്ടക്കയം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹരിത സഭയിൽ പങ്കെടുത്ത് മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.