വള്ളിച്ചിറ: നൂററി ഒൻപത് വർഷം പഴക്കമുള്ള പാലാ വിദ്യാഭ്യാസ ജില്ലയിലെ വളളിച്ചിറ ചെറുകര സെ.ആൻറണീസ് യു.പി.സ്കൂളിന് നവീന സൗകര്യങ്ങളോടെയുള്ള ബഹുനില മന്ദിര നിർമ്മാണം പൂർത്തിയായി.
കോട്ടയം രൂപതാ എഡ്യുക്കേഷണൽ ഏജൻസിയു ടെ കീഴിലുള്ള സ്കൂൾ1915 ലാണ് സ്ഥാപിതമാകുന്നത്. ചെറുകര സെം മേരീസ് ഇടവക സമൂഹത്തിൻ്റെയും സുമനസ്സുകളുടേയും സഹായത്തോടെ രണ്ട് കോടിയോളം രൂപ ചിലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചിട്ടുള്ളത്.
10 ഡിജിറ്റൽ ക്ലാസ്സ് മുറികളും, കംപ്യൂട്ടർ ലാബും, ലൈബ്രറിയും, മിനി ഓഡിറ്റോറിയവും ഉൾപ്പെടെ പതിനായിരം ച. അടി വിസ് തീർണ്ണമാണ് പുതിയ മന്ദിരത്തിനുള്ളത്.സ്‌കൂളിന്റെ 109-ാംമത് വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും ഞായറാഴ്ച വൈകുന്നേരം 5.30 ന് നടക്കും.
ആശീർവാദകർമം കോട്ടയം അതി രൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിക്കും. ജോസ് കെ. മാണി എം പി സ്ക്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
കോർപ്പ റേറ്റ് മാനേജർ റവ: ഡോ: തോമസ് പുതിയകുന്നേൽ അദ്ധ്യക്ഷത വഹിക്കും.കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണവും ലോഗോ പ്രകാശനവും നടത്തും. സ്കോളർഷിപ്പ് വിതരണോദ്ഘാടനം മാണി സി. കാപ്പൻ എം എൽഎ നിർവഹിക്കും.
ചെറുകര സ്കൂൾ സ്മാർട്ടാക്കുവാൻ ജനപ്രതിനിധികളുടെ സഹായം:
നവീന സൗകര്യങ്ങളോടെ നിർമ്മിച്ച ചെറുകര സെ. ആൻ്റണീസ് സ്കൂൾ സ്മാർട്ടാക്കുവാൻ ജനനേതാക്കളുടെ കൈയ്യയച്ചുള്ള സഹായം ഉണ്ടായിരുന്നു. സ്കൂളിന് ബസ് വാങ്ങുവാൻ തോമസ് ചാഴികാടൻ എം.പി 18 ലക്ഷം രൂപയും കംമ്പ്യൂട്ടർ ലാബിന് ജോസ്.കെ.മാണി എം .പിയും ടോയ്ലറ്റ് ബ്ലോക്കിനായി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ 12.50 ലക്ഷം രൂപയുമാണ് സമ്മാനിച്ചത് എന്ന് സ്കൂൾ മാനേജർ ഫാ.ബെന്നി കന്നു വെട്ടിയേൽ, ഹെഡ്മിസ്ട്രസ്സ് ബിൻസി ജോസഫ്, കൺവീനർ ചാക്കോ താന്നിയാനിക്കൽ എന്നിവർ പറഞ്ഞു.