ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം നടത്തി ഓഗസ്റ്റ് 15 ന് ജനിച്ച അഭിജിത്ത്Ps, എന്ന വിദ്യാർത്ഥിയും ചെമ്മലമറ്റത്തെ മുതിർന്ന പൗരനും 98 വയസ്സായ വലക്കമറ്റം വർക്കിച്ചൻ ചേട്ടനും ചേർന്നാണ് ദേശീയ പതാക ഉയർത്തിയത്.
ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. ദേശഭക്തി ഗാനം, പ്രസംഗം, കവിതാആലാപനം എന്നിവ നടത്തി.