ചെമ്മലമറ്റം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവത്തിന്റെ ഭാഗമായി ടെക് ടോക്ക് 2025 സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റൽ നിലവിളക്ക് തെളിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു.
നിർമ്മിക ബുദ്ധിയുടെയും റോബർട്ടുകളുടെയും കാലഘട്ടത്തിൽ സങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ ഡിജിറ്റൽ ഉദ്ഘാടനം ഏറേ ശ്രദ്ധയമായി എണ്ണയും തിരിയും പൂർണ്ണമായും ഉപേക്ഷിച്ച് മൊബൈൽ ആപ്പ് വഴി ദിപം തെളിയിച്ചത് ഹർഷാ ആരവത്തോടെയാണ് വിദ്യാർത്ഥികൾ എതിരേറ്റത്.

സ്റ്റേറ്റ് ക്യാബിൽ പങ്കടുത്ത കാശിനാഥ് ബി,ജില്ലാ ക്യാബിൽ പങ്കടുത്ത കെ.വി. അനന്തകൃഷണൻ എന്നിവർ ആനിമേഷനിൽ നേടി എടുത്ത അറിവുകൾ ഉപയോഗിച്ച് ക്ലാസ്സുകളും വിഡിയോയും പ്രദർശിപ്പിച്ചു, അധ്യാപകരായ ബിജി സെബാസ്റ്റ്യൻ ജൂബി തോമസ് എന്നിവർ നേതൃത്വം നല്കി.