കളത്തൂക്കടവ്: കത്തോലിക്കാ കോൺഗ്രസ് കളത്തൂക്കടവ് സെന്റ്.ജോൺ മരിയ വിയാനി ഇടവകയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സാദസ് നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം വ്യാപകമായത് കൊലപാതകങ്ങളിലേക്ക് വരെ എത്തിച്ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മയക്കുമരുന്ന് മരണമാണ് എന്ന സന്ദേശം ഉയർത്തി കത്തോലിക്കാ കോൺഗ്രസ് പ്രതിരോധ സദസ്സുകൾ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടത്തിൽ ന്റെ അധ്യക്ഷതയിൽ ഇടവക വികാരി റവ.ഫാ. തോമസ് ബ്രാഹ്മണവേലിൽ നിർവഹിച്ചു.