വാകക്കാട്: ലോകമെങ്ങും വി. അൽഫോൻസമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ അഭിമാനത്തോടെ വി. അൽഫോൻസായെ സ്മരിക്കുകയാണ് വാകക്കാട് സെന്റ് പോൾസ് എൽ. പി. സ്കൂൾ. തിരുനാളിനോടനുബന്ധിച്ച് മാലാഖ വേഷങ്ങളും അൽഫോൻസാ വേഷങ്ങളുമണിഞ്ഞ കുഞ്ഞുങ്ങൾ വി.അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ച് പ്രാർത്ഥിച്ചത് ശ്രദ്ധേയമായി. സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി സന്ദേശം നൽകി. പരാതി കൂടാതെ ജീവിക്കാനുള്ള കൃപ ക്കായി വി അൽഫോൻസാ മ്മയോട് പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1932-33 വർഷത്തിലാണ് സി. അൽഫോൻസാ എന്ന നവ സന്യാസിനി വാകക്കാട് സെന്റ് Read More…
vakakkad
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ‘ബെറ്റർ അച്ചീവ്മെന്റ് ഫോർ ബെറ്റർ ഫ്യൂച്ചർ’ പ്രോജക്ടിന് തുടക്കം കുറിച്ചു
വാകക്കാട് : “മികച്ച ഭാവിക്കായി മികച്ച നേട്ടം” (ബി എ ഫോർ ബി എഫ് : – ബെറ്റർ അച്ചീവ്മെന്റ് ഫോർ ബെറ്റർ ഫ്യൂച്ചർ) എന്ന പദ്ധതിയുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ. തുടർച്ചയായ പഠനം, നൈപുണ്യ വികസനം, ജീവിതത്തിന്റെ വിവിധ തലങ്ങളിൽ പോസിറ്റീവ് മാറ്റം എന്നിവയിലൂടെ കുട്ടികളെ മികച്ചയൊരു ഭാവിയിലേക്ക് നയിച്ച് ജീവിതവിജയം നേടിയെടുക്കുന്നതിന് ബി എ ഫോർ ബി എഫ് എന്ന പ്രോജക്ട് ലക്ഷ്യം വയ്ക്കുന്നു. ഇന്ന് കൂടുതൽ നന്നായി പരിശ്രമിക്കുന്നത് വ്യക്തിപരവും സാമൂഹ്യപരവും Read More…
കുട്ടികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കണം: ജോർജുകുട്ടി കടപ്ലാക്കൽ
വാകക്കാട് : കുട്ടികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കണമെന്ന് പ്രമുഖ പരിസ്ഥിതിക പ്രവർത്തകനും അഡ്വക്കേറ്റുമായ ജോർജുകുട്ടി കടപ്ലാക്കൽ. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ചങ്ങാതിക്കൊരു മരം എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അമല എന്നിവർ പ്രസംഗിച്ചു. കുട്ടികൾ തങ്ങളുടെ സഹപാഠികൾക്ക് വൃക്ഷത്തൈകൾ കൊടുത്തുകൊണ്ട് പരിസ്ഥിതി സൗഹൃദ ആശംസകൾ കൈമാറി.
താല്പര്യവും അഭിരുചിയും തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ വിദ്യാർത്ഥികൾ പഠിക്കുകയും പ്രവർത്തിച്ച് മുന്നേറുകയും വേണം: മാണി സി കാപ്പൻ എം.എൽ.എ.
വാകക്കാട് : താല്പര്യവും അഭിരുചിയും തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ വിദ്യാർത്ഥികൾ പഠിക്കുകയും പ്രവർത്തിച്ച് മുന്നേറുകയും വേണമെന്ന് മാണി സി കാപ്പൻ എം എൽ എ. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ മേഖല തെരഞ്ഞെടുത്ത് ആത്മാഥമായി പ്രവർത്തിച്ചുവെങ്കിൽ മാത്രമേ നല്ല വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നുംഅദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, യുഎസ്എസ്, എൻ എം എം എസ് എന്നിവക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ പൈ(π) ദിനാഘോഷം
വാകക്കാട്: ലോകമെമ്പാടും പൈ ദിനം ആഘോഷിക്കുന്ന മാർച്ച് 14 ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ഗണിതശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൈ ദിനം സമുചിതമായി ആഘോഷിച്ചു. ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെയും വ്യാസത്തിന്റെയും അനുപാതം – ഏകദേശം 3.14159 ആണ് – എന്ന സ്ഥിരാങ്കത്തെ പ്രതിനിധീകരിക്കാൻ ഗണിതശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ചിഹ്നമാണ് പൈ (ഗ്രീക്ക് അക്ഷരം π). സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് വൃത്താകൃതിയിലുള്ള പൈ മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ടാണ് പൈ ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. ദശാംശ ബിന്ദുവിനപ്പുറം Read More…
ആത്മവിശ്വാസവും നിരന്തരമായ പരിശ്രമവും വിജയത്തിന് അനിവാര്യം: പി മേരിക്കുട്ടി ഐഎഎസ്
വാകക്കാട്: ആത്മവിശ്വാസവും നിരന്തരമായ പരിശ്രമവും സത്യത്തിൽ അടിയുറച്ചുള്ള പ്രവർത്തനങ്ങളും വിജയത്തിന് അനിവാര്യമാണെന്ന് പാലക്കാട് ജില്ലാ മുൻ കളക്ടറും പഞ്ചായത്ത് ഡിപ്പാർട്ട്മെൻറ് മുൻ ഡയറക്ടറുമായ പി മേരിക്കുട്ടി ഐഎഎസ്. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് അവർ ഇപ്രകാരം പറഞ്ഞത്. വാകക്കാട് സ്കൂളിൽ 1976 എസ് എസ് എൽ സി ബാച്ചിലെ അംഗമായ പി മേരിക്കുട്ടി അന്നത്തെ അധ്യാപകരും സഹപാഠികളും നൽകിയ പ്രോത്സാഹനത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. സ്കൂൾ കാലഘട്ടത്തിൽ അധ്യാപകർ നൽകിയ മാർഗ്ഗദർശനങ്ങളാണ് തനിക്ക് ജീവിതത്തിൽ Read More…
ലിറ്റിൽ കൈറ്റ്സ് മികവുത്സവം; വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ ടെക്ടെയിൽസ് – 2025 ന് തുടക്കം കുറിച്ചു
വാകക്കാട്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവത്തിന്റെ ഭാഗമായി റോബോട്ടിക് ആൻഡ് അനിമേഷൻ ഫെസ്റ്റ് ‘ടെക്ടെയിൽസ് – 2025’ നു തുടക്കം കുറിച്ചു. മികവുത്സവത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വിദഗ്ധയും മേലുകാവ് ഹെൻട്രിബേക്കർ കോളേജ് അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ. ജിൻസി ദേവസ്യ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെയും റോബോട്ടുകളുടെയും കാലഘട്ടത്തിൽ സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് ശ്ലാഘനീയമായ പങ്കുവഹിക്കുന്നുവെന്ന് ഡോ. ജിൻസി അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 കുട്ടികളുടെ Read More…
ഫുൾ എ ഗ്രേഡ് നേട്ടത്തോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്
പാലാ: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ എല്ലാ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട്, ഒൻപത് ക്ലാസ്സുകളിൽ വച്ച് അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിതബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ് പബ്ലിഷിങ്, ഗ്രാഫിക് ഡിസൈനിങ്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയില്‍ പ്രത്യേക പരിശീലനം നേടി. സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും പരിശീലനം കൊടുക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് ശ്രദ്ധ വയ്ക്കുന്നു. അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഗ്രൂപ്പ് അസൈൻമെൻറ്, Read More…
വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ ലുമിനാരിയയിലെ പഠന വിസ്മയ കാഴ്ചകൾ അനുഭവവേദ്യമാക്കി
പാലാ: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനു ബന്ധിച്ച് സംഘടിപ്പിക്കുന്ന വി ദ്യാഭ്യാസ, സാംസ്ക്‌കാരിക, ശാ സ്ത്ര പ്രദർശന മേളയായ ലൂമിനാരിയായിൽ ശാസ്ത്രലോകത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി കാഴ്ചകളാണ് കണ്ടും കേട്ടും ചോദിച്ചറിഞ്ഞും അനുഭവവേദ്യമാക്കി. മനുഷ്യശരീരത്തെ ശാസ്ത്രീയമായി മനസി ലാക്കാനും രോഗങ്ങളെയും രോ ഗപ്രതിരോധത്തെയും കുറിച്ചു ള്ള ശരിയായ അവബോധം സ്വന്തമാക്കുന്നതിനും വിദ്യാർഥികൾക്ക് കഴിഞ്ഞു. ഔഷധ സസ്യപ്രദർശനം, സിദ്ധവൈദ്യം, ആയുർവേദം തുടങ്ങിയ ചികിത്സാശാഖകളെ പരി ചെയ്യപ്പെട്ടു. ബൊട്ടാണിക്കൽ Read More…
ബൗദ്ധികമായ വളർച്ചയ്‌ക്കൊപ്പം കുട്ടികൾക്ക് ആത്മീയ മാനുഷിക ധാർമിക മൂല്യങ്ങളുടെ ശക്തമായ അടിത്തറയും ഉണ്ടാവണം: ഫാ. ജോർജ് പുല്ലുകാലായിൽ
വാകക്കാട്: കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന പരിശീലന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും ബൗദ്ധിക വളർച്ചയ്‌ക്കൊപ്പം കുട്ടികൾക്ക് ആത്മീയവും മാനസികവും ധാർമികവുമായ മൂല്യങ്ങളുടെ ശക്തമായ അടിത്തറ ഉണ്ടാവണമെന്നും പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലു കാലായി പറഞ്ഞു. മികവിന്റെയും ഗുണമേന്മയുടെയും ഒരു പര്യായമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാറുന്നു എന്നതിൽ ഒട്ടും അതിശയോക്തി ഇല്ലയെന്നും നേട്ടങ്ങൾ പെട്ടെന്ന് ഭാഗ്യം കൊണ്ട് വന്നുചേരുന്നവയല്ലെന്നും കൂട്ടായ്മയുടെ ഫലമാണ് സ്കൂളിൻ്റെ വിജയരഹസ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിന്റെ Read More…