thalappalam

തലപ്പലം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു

തലപ്പലം: മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തലപ്പലം ഗ്രാമപഞ്ചായത്തിനെ ഉദ്യാന ഗ്രാമമാക്കി മാറ്റുന്നതിന് മുൻഗണന നൽകിക്കൊണ്ട് 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആനന്ദ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീമതി സ്റ്റെല്ല ജോയി അവതരിപ്പിച്ചു. 191323855 രൂപ വരവും 183266900 രൂപ ചെലവും 8056955 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഉദ്പാദന മേഖലയ്ക്ക് 12591000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 26850000 രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന രൂപയും മേഖലയ്ക്ക് 88143400 മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി 40 Read More…

thalappalam

തലപ്പലം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തലപ്പുലം ഗ്രാമപഞ്ചായത്തിലെ നികുതി സമാഹരണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 23, 30, 31 എന്നീ പൊതു അവധി ദിവസങ്ങളിൽ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണ്. പൊതു ജനങ്ങൾ ഇതൊരു അറിയിപ്പായിക്കണ്ട് അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ് എന്ന് തലപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

thalappalam

പകുതി വില തട്ടിപ്പ് ; മുഴുവൻ പ്രതികളെയും പിടികൂടണം : കേരള കോൺഗ്രസ് എം തലപ്പലം മണ്ഡലം കമ്മിറ്റി

തലപ്പുലം :പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് പറഞ്ഞ് കോടികൾ തട്ടി യെടുത്ത കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് മുഴുവൻ പണവും ഇടാക്കി നൽകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്തുണ നൽകിയ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മെംബർ മാർ ഉൾപെടെയുള്ള രാഷ്ട്രീയ നേതാക്കളെയും കേസിൽ പ്രതിചേർക്കണമെന്നും യോഗം ആവശ്യപെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സുഭാഷ് വലിയമംഗലം അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ടോണി കുന്നുംപുറം, എൻ ടി മാത്യു Read More…

thalappalam

തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു

തലപ്പലം: തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഇടത് – ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നും പ്രതിപക്ഷം ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. യുഡിഎഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ എൽസമ്മ തോമസ് രാജി വെച്ച ഒഴിവിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ ആനന്ദ് ജോസഫ് പ്രസിഡന്റ് ആയത്. പ്രസിഡന്റ് Read More…

thalappalam

തലപ്പലം ബാങ്കിന് വീണ്ടും കേരള ബാങ്ക് എക്സലൻസ് അവാർഡ്

തലപ്പലം: കേരള ബാങ്ക് പ്രാക്ഷമിക സഹകരണ ബാങ്കുകൾക്ക് നൽകി വരുന്ന എക്സലൻസ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും തലപ്പലം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സഹകരണ -തുറമുഖ വകുപ്പുമന്ത്രി ശ്രീ വി. എൻ വാസവൻ അധ്യക്ഷത വഹിച്ച അവാർഡ്ദാന ചടങ്ങ് മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ. ഷിബി ജോസഫ് ഈരൂരിക്കൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി.പി, ബോർഡ് അംഗം ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ Read More…

thalappalam

കുട്ടികളുടെ ഹരിത സഭ

തലപ്പലം: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സദ ചേരുകയുണ്ടായി. ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സ്വാഗതവും മെമ്പർ ബിജു KK കൃതജ്ഞതയും നടത്തി. ബ്ലോക്ക് മെമ്പർമാരായ ശ്രീകല ടീച്ചർ, മേഴ്സി മാത്യു മുൻ പ്രസിടണ്ട് അനുപമ വിശ്വനാഥ് മെമ്പർമാരായ ജോമി ബെന്നി , കൊച്ചുറാണി Read More…

thalappalam

ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിലേ വികസനമുരടിപ്പിനെതിരേയും പഞ്ചായത്തില്‍ ജല്‍ ജീവ് മിഷന്‍ പദ്ധതി അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി,. വാർഷിക പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാത്തതു മൂലം പഞ്ചായത്ത് വികസനത്തിന്റെ കാര്യത്തിൽ വളരെയേറെ പിന്നോട്ട് പോയിരിക്കുന്നെന്നും, ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ച് യഥാസമയം വർക്കുകൾ പൂർത്തീകരിച്ചില്ലെങ്കിൽ കൂടുതല്‍ സമരപരിപാടികളിലേക്ക് പാര്‍ട്ടി നീങ്ങുമെന്ന് പ്രതിഷേധയുടെ ധർണയുടെ അദ്ധ്യക്ഷനും ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റിപ്രസിഡണ്ടും, വാര്‍ഡ് മെമ്പറുമായ ശ്രീ സുരേഷ് പികെ പറഞ്ഞു. Read More…

thalappalam

പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും കണ്ണടച്ചിരിക്കുന്ന അധികാരികള്‍ക്കെതിരെബിജെപി തലപ്പലം പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിക്ഷേധിച്ചു

തലപ്പലം :പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഒരു നടപടിയും എടുക്കാത്ത അധികാരികള്‍ക്കെതിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രതിക്ഷേധം രേഖപ്പെടുത്തി. പലതവണ വാഹനാപകടങ്ങള്‍ ഉണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടും ഒരു പരിഹാരമാര്‍ഗ്ഗം കാണുകയോ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്തത് പ്രതിക്ഷേധാര്‍ഹമാണെന്ന് ബിജെപി തലപ്പുലം കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പി. കെ. പറഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിക്ഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ വിവിധ വകുപ്പുകളിലെ അധികാരികള്‍ക്ക് പരാതികള്‍ നല്‍കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. Read More…

thalappalam

ഗാന്ധിജയന്തി ദിനത്തിൽ സുഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കി

തലപ്പലം: വീടു മുതൽ റോഡ് വരെ എന്റെ പൊതുസ്ഥലം എന്റെ ഉദ്യാനം എന്ന ജനകീയ ക്യാമ്പയിന് ഭാഗമായി നടത്തുന്ന വലിയമംഗലം പാലം ബസ് സ്റ്റോപ്പ് ക്ലീനിങ് സുഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ജോ മേക്കാട്ട് ഉൽഘാടനം ചെയ്തു. അതിനുശേഷം സുഹൃദ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഒത്തൊരുമയോടെ ക്ലീനിംഗ് നടത്തിയ ശേഷം ബസ് കാത്തിരിപ്പുകേന്ദ്രം പെയിന്റ് ചെയ്ത് മനോഹരമാക്കി.

thalappalam

തലപ്പലത്ത് വയോജന മെഡിക്കൽ ക്യാമ്പ്

തലപ്പലം: ‘നാഷണൽ ആയുഷ് മിഷൻ ( ഹോമിയോപ്പതി) വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ തെള്ളിയാമറ്റം ഗ്രാമീണ വായനശാലാ അണത്തിൽ വച്ച് നടത്തപ്പെടുന്നു. തലപ്പലം പഞ്ചായത്ത് ഗവൺമെൻ്റ് ആയുഷ് ഹോമിയോ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തലപ്പുലം ഗ്രാമീണ വായനശാലയും പനയ്കപ്പാലം ഓർബിസ് ലൈവ്സ് ലബോറട്ടറിയുടെയു സഹകരണത്തോടെ നടത്തപ്പെടുന്ന ക്യാമ്പ് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എൽസി തോമസ് ഉദ്ഘാടനം Read More…