thalanad

തലനാട്- ബാലവാടി -പാറേക്കയം- ചൊവ്വൂർ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തലനാട് ബാലവാടി പാറേക്കയം ചൊവ്വൂർ റോഡിന് അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീകല ആർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ നെല്ലുവേലിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി സുധാകരൻ വൈസ് പ്രസിഡണ്ട് ശ്രീമതി സോളി ഷാജി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോബിൻ ജോസഫ് എ ജെ ജോസഫ് ബേബി തോമസ് താഹ തലനാട് തുടങ്ങിയവർ പ്രസംഗിച്ചു.