തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പദ്ധതിക്കായി രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ (2,40,000/-) ഗ്രാമപഞ്ചായത്ത് ചെലവഴിക്കും. നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ഹെഡ്മാസ്റ്റർ ജോ Read More…
teekoy
തീക്കോയി ഗ്രാമപഞ്ചായത്ത് മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 517 കുടുംബങ്ങൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങൾ വീതം 2585 മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാജി തോമസ്,ബിനോയി ജോസഫ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി.എസ്,അമ്മിണി തോമസ് നജീമ പരീക്കൊച്ച്,വെറ്റിനറി സർജൻ ഡോ. അക്സ റെനി തുടങ്ങിയവർ പങ്കെടുത്തു.
തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി അനുവദിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിന് വേണ്ടി നാഷണൽ ആയുഷ് മിഷൻ ഒരു കോടി രൂപ അനുവദിച്ചു. ആയുർവേദ ആശുപത്രിയുടെ നിലവിലുള്ള പഴക്കംചെന്ന ഡിസ്പെൻസറി കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളതെന്നും നാഷണൽ ആയുഷ് മിഷന്റെ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ സി ജയിംസ് അറിയിച്ചു.
തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനായി നിയമിക്കുന്നതിന് യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 10/11/2025 തീയതി രണ്ടുമണിക്ക് മുൻപായി പൂർണ്ണമായ ബയോഡേറ്റ സഹിതം mophcteekoy@gmail.com എന്ന് വിലാസത്തിലോ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടോ അപേക്ഷ നൽകാവുന്നതാണ്. Diploma from DME(DMLT) / അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് B. SC. MLT, കേരള പാരാമെഡിക്കൽ കൗൺസിൽ അംഗത്വം എന്നിവയാണ് യോഗ്യതകൾ.
അപേക്ഷ ക്ഷണിക്കുന്നു
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ഓവർസിയർ ഗ്രേഡ് – മൂന്ന് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മൂന്നു വർഷ പോളി ടെക്നിക് സിവിൽ ഡിപ്പോമ/ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ജോലി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03/11/2025 , 03.00 പി.എം രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്ര Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 62 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം, ജില്ലാ പഞ്ചായത്ത് 10 ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം ഉൾപ്പെടെ 1 കോടി 5 ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ്. കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിത്സാ Read More…
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, റോവർ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും , കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട സബ്ബ് ഇൻസ്പെക്ടർ ബിനു വി എൽ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ Read More…
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ. വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം Read More…
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ. വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ
ഗ്രാമപഞ്ചായത്തിൽ പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണം, 2025-26 വാർഷിക പദ്ധതി അധിക ഗുണഭോക്താക്കളെ അംഗീകരിക്കൽ എന്നീ അജണ്ടകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ 26 വരെ തീയതികളിൽ വിവിധ വാർഡുകളിൽ നടത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.









