തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ പദ്ധതി വിശദീകരണങ്ങൾ നൽകി. Read More…
teekoy
തീക്കോയി ഗ്രാമപഞ്ചായത്തിൽ നാളെ കർഷക ദിനാഘോഷ പരിപാടികളും കർഷക അവാർഡ് വിതരണവും
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ചിങ്ങം 1 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും. നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ Read More…
മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു
തീക്കോയി : ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ശില്പശാല ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ക്യാമ്പയിന്റെ ഒന്നാം ഘട്ടപ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കി. മാലിന്യ സംസ്കരണ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളും പൂർണ്ണതയും കൈവരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പൊതുജന പങ്കാളിത്തത്തോടുകൂടി മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു. ശില്പശാലയിൽ ഗ്രൂപ്പ് ചർച്ചകളും മാലിന്യമുക്ത പ്രതിജ്ഞയും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ Read More…
കുളത്തുങ്കൽ ഭാഗത്ത് സ്വകാര്യവ്യക്തി നിർമ്മിച്ചിരുന്ന പടുതാക്കുളം മണ്ണിട്ട് നികത്താൻ തുടങ്ങി
തീക്കോയി : വേലത്തുശ്ശേരിയ്ക്ക് മുകളിൽ കുളത്തുങ്കൽ ഭാഗത്ത് സ്വകാര്യവ്യക്തി നിർമ്മിച്ചിരുന്ന പടുതാക്കുളം പഞ്ചായത്ത് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിട്ട് നികത്തുന്ന ജോലി ആരംഭിച്ചു. നേരത്തെ നിർമ്മിച്ച മൂന്ന് പടുതാകുളത്തിലെ വെള്ളത്തിന്റെ അളവിൽ ക്രമാതീതമായി കുറവ് വരുത്തിയിട്ടുണ്ട്. പുതിയതായി നിർമ്മിച്ച പടുതാകുളമാണ് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഇപ്പോൾ നികത്തുവാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ കുളം നിർമ്മിക്കുന്നതിനിടെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം പരിശോധനകൾ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പഞ്ചായത്ത് Read More…
തീക്കോയി ഗ്രാമ പഞ്ചായത്ത് പ്രതിഭാസംഗമം സംഘടിപ്പിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ,,+2 പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളികുളം സെന്റ് ആന്റണിസ് ഹൈസ്കൂൾ, തീക്കോയി ഗവ ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമം 2024 സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപിടായിൽ വയനാട്ടിൽ ഉരുൾപൊട്ടൽ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച Read More…
വേലത്തുശ്ശേരി, കല്ലം പ്രദേശങ്ങൾക്ക് ഭീഷണിയായി സ്വകാര്യ വ്യക്തിയുടെ പടുതാകുളങ്ങൾ
വേലത്തുശ്ശേരി: നാട്ടുകാർക്ക് പേടിസ്വപ്‌നമായ സ്വകാര്യ വ്യക്തിയുടെ പടുതാകുളങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടി നിർത്താതെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസ് മാത്യു തയ്യിൽ കോട്ടയം കളക്ടർക്ക് പരാതി നൽകി. അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന റോഡിന്റെ വടക്കുവശം കുത്തനെ ചെരിവായി കിടക്കുന്നതാണ്. ഈ സ്ഥലത്തിന്റെ മുകൾ ഭാഗത്താണ് കുളത്തുങ്കൽ മാവടി റോഡിൽ നിന്നും പ്രവേശനകവാടമുള്ള ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ജേക്കബ് മത്തായി എന്ന വ്യക്തിയുടെ വസ്തുവിലാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറയ്ക്കാവുന്ന Read More…
തീക്കോയിൽ ആൻ്റോ ആൻ്റണി എം.പി. പര്യാടനം നടത്തി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നതിനും നന്ദി പറയുന്നതിനുായി ആൻ്റോ ആൻ്റണി എം.പി. പര്യടനം നടത്തി. വഴിക്കടവിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി അനിയിളപ്പിൽ സമാപിച്ചു.അഡ്വ. ജോയി എബ്രാഹംഎക്സ് എം.എൽ.എ. ഉൽഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു. ജോമോൻ ഐക്കര, PH നൗഷാദ്, അഡ്വ. വി.എം. ഇല്ല്യാസ് കെ.സി. ജെയിംസ്, ഹരി മണ്ണുമടം, അഡ്വ. വി.ജെ. ജോസ്, മജുപുളിക്കൻ, പയസ് കവളംമാക്കൽ, എം. ഐ. ബേബി, എ Read More…
ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പ്പാർച്ചനയും നടത്തി
തീക്കോയി : തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമഠം, ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി ജെയിംസ്, മുൻ മണ്ഡലം പ്രസിഡൻ്റ് എം. ഐ. ബേബി, അഡ്വ : വി. ജെ ജോസ്, ജെബിൻ മേക്കാട്ട്, എം.എ ജോസഫ്, ജോയി പൊട്ടനാനി, കെ.കെ. നിസ്സാർ, എ.ജെ. ജോർജ്, റ്റി.ഡി. ജോർജ് മാജി തോമസ് ഓമന ഗോപാലൻ, സിറിൾ താഴത്തുപറമ്പിൽ, റെജി റ്റി.എസ്, സിയാദ് ശാസ്താംക്കുന്നേൽ, ബിജു Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റ് ബന്തി കൃഷി ആരംഭിച്ചു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിച്ചു വരുന്ന കീർത്തന ജെ എൽ ജി യുടെ നേതൃത്വത്തിൽ ബന്തി കൃഷി ആരംഭിച്ചു. “ഓണത്തിന് ഒരു കുട്ട പൂവ്” എന്ന ആശയം മുൻനിർത്തി കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ബന്തി കൃഷി പദ്ധതി തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവ്വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ , സി ഡി എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
തീക്കോയി ഗ്രാമപഞ്ചായത്തിൽ 2024- 25 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പ്രോജക്ടുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പദ്ധതികളായ പുരയിട കൃഷി വികസനം, അടുക്കള തോട്ടത്തിന് എച്ച് ഡി പി ഇ ചട്ടി, ഫലവൃക്ഷ തൈ വിതരണം, സ്ഥിരം കൃഷിക്ക് കൂലി ചിലവ് സബ്സിഡി, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, വാഴക്കന്ന് വിതരണം, വനിതകൾക്ക് സ്വയംതൊഴിൽ പ്രോത്സാഹനം- പശു വളർത്തൽ, മുട്ടക്കോഴി വിതരണം, ധാതുലവണ വിരമരുന്ന് വിതരണം ഉരുൾക്ക്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, കറവപ്പശുക്കൾക്ക് കാലിതീറ്റ, ക്ഷീരകർഷകർ അളക്കുന്ന Read More…











