teekoy

തീക്കോയി സഹകരണ ബാങ്കിൽ ഓണം വിപണിയും സേവനാ ഇക്കോഷോപ്പിൽ കർഷക ചന്തയും ആരംഭിച്ചു

തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. ബാങ്ക് ഹെഡ് ഓഫീസിനോട് അനുബന്ധിച്ചുള്ള കൺസ്യുമർ സ്റ്റോറിലാണ് ഓണം വിപണി. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ സബ്‌സിഡി കിറ്റ് പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ ഓണം വിപണിയിൽ ലഭ്യമാണ്. സഹകരണ ഓണം വിപണിയുടെ ഉൽഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡന്റ്‌ റ്റി ഡി ജോർജ് തയ്യിൽ നിർവഹിച്ചു. അതോടൊപ്പം സംസ്ഥാന കൃഷി വകുപ്പിന്റെയും തീക്കോയി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തീക്കോയി സഹകരണ കർഷക സമിതിയുടെ നേതൃത്വത്തിലുള്ള പഴം Read More…

teekoy

തീക്കോയിൽ സൗജന്യ വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തും തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിയും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് സൗജന്യ രക്ത പരിശോധനയും, മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്,ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പ്രൈസ് അനി എബ്രഹാം,ഡോ. അർച്ചന ലൂസി ജോയ്, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി Read More…

teekoy

തീക്കോയിൽ വയോജന സംഗമം നടത്തി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർ രതീഷ് പി എസ്, സി. ഡി.എസ്. വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ‘വാർദ്ധക്യകാലം എങ്ങനെ ആസ്വാദകരമാക്കാം’ എന്നത് Read More…

teekoy

തീക്കോയിൽ ആയുഷ് – വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

തീക്കോയി : വയോജനങ്ങളുടെ ക്ഷേമത്തിനായി നാഷണൽ ആയുഷ് വിഷനും, ഹോമിയോപ്പതി വകുപ്പും, ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മാജി തോമസ്, ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ നജീമ പരിക്കോച്ച്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു. കുറവിലങ്ങാട് ആയുർവേദ ഡിസ്പെൻസറി നാച്ചുറോപതിക് വിഭാഗം ഡോ: Read More…

teekoy

ആനിയിളപ്പിൽ അപകട ഭീഷണിയായി നിന്നിരുന്ന വാകമരം മുറിച്ചുമാറ്റി

തീക്കോയി : ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ആനിയിളപ്പ് ജംഗ്ഷനിൽ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ വാകമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. വാഹനങ്ങൾക്ക് കാഴ്ച മറവ് ആയി നിന്നിരുന്ന വാകമരം മുറിച്ചു നീക്കണമെന്നുള്ളത് ഗ്രാമപഞ്ചായത്തിന്റെ നിരന്തര ആവശ്യമായിരുന്നു. ശിഖരങ്ങൾ മുറിച്ച മരത്തിന്റെ താഴ്ത്തടി ഉൾപ്പെടെ പൊതുമരാമത്ത് ഇനി ലേലം ചെയ്യും. ഗ്രാമപഞ്ചായത്ത്, പിഡബ്ല്യുഡി, കെഎസ്ഇബി തുടങ്ങിയ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് മരം മുറിക്കൽ നടപടികൾ നടന്നത്.

teekoy

കത്തോലിക്ക കോൺഗ്രസ് ജാഗ്രതാദിനം ആചരിച്ചു

തീക്കോയി: നിർദിഷ്ട ഇഎസ്എയി ൽനിന്നു ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കണമെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ ജനസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ജാഗതാദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് യൂണിറ്റുകളിൽ യോഗങ്ങൾ, ധർണകൾ, ജനപ്രതിനിധികൾക്കു നിവേദനം സമർപ്പിക്കൽ, പഞ്ചായത്ത് സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ജാഗ്രതാ ദിനാചരണത്തിന്റെ ഗ്ലോബൽ തല ഉദ്ഘാടനം തീക്കോയിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോസ് കുട്ടി ഒഴുകയിൽ, ഫൊറോന Read More…

teekoy

തീക്കോയിൽ ‘വിശേഷാൽ ഗ്രാമസഭയ്ക്ക് ‘ വൻ ജനപങ്കാളിത്തം

തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ) ആക്കി കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ‘വിശേഷാൽ ഗ്രാമസഭ ‘ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2014-ൽ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഡോ. ഉമ്മൻ വി ഉമ്മൻ ന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയും, വില്ലേജ് അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവരടങ്ങിയ അഞ്ചംഗ Read More…

teekoy

കസ്തൂരി രംഗൻ റിപ്പോർട്ട്‌ : തീക്കോയിൽ വിശേഷാൽ ഗ്രാമസഭ സെപ്റ്റംബർ 7 ന്

തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 31/07/2024 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകൾ പരിസ്ഥിതി ലോല ( ഇ. എസ്. എ )പ്രദേശങ്ങളായി വീണ്ടും ഉൾപ്പെടുത്തിയിരിക്കുകയാണ്. ജനവാസ മേഖലയും കൃഷി പ്രദേശവും അടങ്ങിയ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ആക്ഷേപം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തീക്കോയി വില്ലേജിന്റെ 90 ശതമാനവും സ്ഥലവും കൃഷിയും ജനവാസ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ എസ് റ്റി വിഭാഗത്തിൽപ്പെട്ട 113 കുടുംബങ്ങൾക്ക് ട്രൈബൽ ഡിപ്പാർട്മെന്റ് ഓണത്തിനോടാനുബന്ധിച്ചു നൽകുന്ന കിറ്റുകൾ വിതരണം ചെയ്തു. 14 ഇനം പലചരക്ക് സാധനങ്ങളാണ് കിറ്റിലുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മോഹനൻ കുട്ടപ്പൻ , വി ഇ ഒ മാരായ ആകാശ് ടോം,. ടോമിൻ ജോർജ്, സിസിലിയമ്മ സി എം, എസ് റ്റി പ്രൊമോട്ടർ ജെസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

teekoy

ചതയ ദിനാഘോഷം

തീക്കോയി : എസ്. എൻ. ഡി. പി യോഗം 2148-ാം നമ്പർ തീക്കോയി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ തീക്കോയി ടൗണിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ അച്ചൂക്കാവ് ദേവി – മഹേശ്വരക്ഷേത്രം മേൽശാന്തി ബിനോയി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, ഗുരുപൂജ, മറ്റ് വിശേഷാൽ പൂജകൾ നടത്തി. അതിനുശേഷം കല്ലത്തുള്ള ഗുരു മന്ദിരത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കുകയും തീക്കോയി ടൗണിലുള്ള ഗുരുദേവക്ഷേത്രത്തിൽ എത്തി മറ്റ് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയുമായി ചേർന്ന് തീക്കോയി ടൗൺ, എസ് Read More…