തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് റ്റി. ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ബാങ്കിലെ അംഗം കോട്ടയം സൈബർ സെൽ അസി. സബ് ഇൻസ്‌പെക്ടർ ജോർജ് ജേക്കബ് മുതുകാട്ടിൽന് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള സ്കൂളുകളിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളായ സെന്റ്. ആന്റണീസ് വെള്ളികുളം, Read More…
teekoy
തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ
തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നാളെ നടക്കും. നാളെ 31-12-2025 ബുധൻ ഉച്ച കഴിഞ്ഞ് 3 പി എം ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് റ്റി. ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിക്കും.
കട്ടുപ്പാറ ഹോളി ഇന്നസെന്റ് സി.എസ്. ഐ പള്ളിയിൽ പ്രതിഷ്ഠാദിന തിരുന്നാളും ജനപ്രതിനിധികൾക്ക് സ്വീകരണവും
തീക്കോയി: സി. എസ്. ഐ. ഈസ്റ്റ് കേരള മഹാ ഇടവകയുടെ കീഴിലുള്ള കട്ടുപ്പാറ ഹോളി ഇന്നസെന്റ് സി. എസ്. ഐ. പള്ളിയിൽ 136-മത് പള്ളി പ്രതിഷ്ഠപെരുന്നാൾ നടന്നു.ഇതോടനുബന്ധിച്ചു ത്രിതല പഞ്ചായത്തിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ സ്റ്റാൻലി മാണി, ഗ്രാമ പഞ്ചായത്ത് അംഗം ജിബിൻ സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. റവ. രാജേഷ് കുഞ്ഞുമോൻ, റവ. ജേക്കബ് പി Read More…
തീക്കോയിൽ അനുമോദനചടങ്ങ് ബഹിഷ്കരിച്ചു എന്നത് വാസ്തവവിരുദ്ധം, യു. ഡി. എഫ്
തീക്കോയി: തീക്കോയിഗ്രാമപഞ്ചാ യത്തിലെ പ്രസിഡന്റ് ന്റെ അനുമോദനചടങ്ങ്യു. ഡി. എഫ്. ബഹിഷ്കരിച്ചു എന്ന തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റി. അനുമോദനചടങ്ങിൽ നിന്ന് എൽ. ഡി. എഫിലെ പ്രമുഖകക്ഷി വിട്ടു നിന്നതിനെ പറ്റി എന്താണ് ഇടതുപക്ഷത്തിനു പറയാൻ ഉള്ളത് എന്ന് വ്യക്തമാക്കണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒരു പോലെ കാണുന്ന പാരമ്പര്യമാണ് യു. ഡി. എഫ് നുള്ളത്. ഐക്യജനാധിപത്യ മുന്നണിക്ക് തന്നെയാണ് തീക്കോയിൽ വോട്ടു വിഹിതം കൂടുതൽ. ബ്ലോക്ക് Read More…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടി ജ്യുവൽ എലിസബത്ത് അലക്സ്
തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടിയ ജ്യുവൽ എലിസബത്ത് അലക്സ്. തീക്കോയ് സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്. ചിത്രരചന, കാർട്ടൂൺ എന്നീ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാടക ആചാര്യനും, നടനുമായ ജി. കെ. പന്നാംകുഴി ആണ് മോണോആക്റ്റിൽ ജ്യുവലിന്റെ ഗുരു. പൂക്കാലം, സ്വർഗം എന്നീ സിനിമകളിലും ജ്യുവൽ അഭിനയിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ യു. ഡി. എഫ്. ന്റെ വിജയം ഉറപ്പെന്ന് ആന്റോ ആന്റണി എം. പി
തീക്കോയി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ മുഴുവൻ പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലും യു. ഡി. എഫ്. വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് ആന്റോ ആന്റണി എം. പി. കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ യു. ഡി. എഫ്. സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യന്റെ പര്യടന പരിപാടി തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു. ഡി. എഫ്. തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു. കെ പി സി Read More…
ഹൃദയങ്ങൾ കീഴടക്കി ബിന്ദു സെബാസ്റ്റ്യൻ ;പര്യടന പരിപാടി 5 നും 6 നും
തീക്കോയി: കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷനിലെ യു. ഡി. എഫ്. സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ സജീവമായി നടക്കുകയാണ്. മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായുമൊക്കെ പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായ ബിന്ദു സെബാസ്റ്റ്യൻ നാട്ടുക്കാർക്കിടയിൽ സുപരിചിതയാണ്. പ്രചരണം പൂർത്തിയാവുന്നതിനു മുൻപ് ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് ബിന്ദു. ബിന്ദു സെബാസ്റ്റ്യന്റെ മണ്ഡലപര്യടനം ഡിസംബർ Read More…
തീക്കോയിൽ UDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ടൗണിൽ UDF ഇലക്ഷൻ കമ്മിറ്റി ഓഫീസും പ്രവർത്തനം ആരംഭിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ 14 വാർഡു കളിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും യു.ഡി.ഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തീക്കോയി ടൗണിൽ പുറപ്പന്താനം ബിൽഡിംഗ്സിൽ യു ഡി ഫ് ഇലക്ഷൻ ഓഫീസിൽ നടന്ന കൺവൻഷനിൽ ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യുഡിഫ് ന്റെ മണ്ഡലം ചെയർമാൻ ശ്രീ ജോയി മാത്യു പൊട്ടനാനിയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് Adv സധീഷ്കുമാർ ഇലക്ഷൻ കമ്മിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. യുഡിഫ് സ്ഥാനാർഥികളെ കെപിസിസി മെമ്പർ ശ്രീ തോമസ് കല്ലാട ൻ Read More…
തീക്കോയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ ; 18 ന്
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിലെ പതിനാല് വാർഡുകളിലും, ബ്ലോക്ക്പഞ്ചായത്ത് ഡിവിഷനിലും സ്ഥാനാർത്ഥി പട്ടികയായി. വാർഡ് – 1. അറു കോൺമല – ജയ റോയി താഴത്തുപറമ്പിൽ, 2. തീക്കോയി ടൗൺ – കൃപാബിജു ആലാനിക്കൽ, 3 ‘മംഗളഗിരി – ജെസ്സി ജോർജ് പുത്തേട്ട്, 4 . എസ്റ്റേറ്റ് -പി മുരുകൻ രേവതി വിലാസം, 5- ഒറ്റയീട്ടി -ജോൺ ഉലഹന്നാൻ കടപ്ലാക്കൽ,6 കാരികാട് – രാജേഷ് ജോസഫ് മുത്തനാട്ട്, 7 വെളളികുളം – ആനീസ് ബിനോയി പാലയ്ക്കൽ, Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് വളങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്തു. പദ്ധതിക്കായി 330000 രൂപയാണ് ചെലവഴിച്ചത്. 200 കർഷകർക്ക് വളങ്ങളും 244 കർഷകർക്ക് പച്ചക്കറി തൈകളും വിതരണം ചെയ്തു. പഞ്ചായത്ത് തലത്തിൽ 24,300 പച്ചക്കറി തൈകൾ കർഷകർക്കായി നൽകി. പദ്ധതികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, നജ്മ പരിക്കൊച്ച്, കൃഷി ഓഫീസർ Read More…











