ramapuram

ക്യാമ്പസ് പ്ലേസ്‌മെന് പ്രോഗ്രാമുകൾക്കായി ധാരണാപത്രം ഒപ്പുവച്ചു

രാമപുരം മാർ ആഗസ്തീനോസ് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌സിറ്റി ഇന്റർനാഷ്‌നൽ അക്കാഡമിയുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. വിവിധ നൈപുണ്യ വികസന, ക്യാമ്പസ് പ്ലേസ്‌മെന് പ്രോഗ്രാമുകൾക്കും വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനായാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് മെഡ്‌സിറ്റി ഇന്റർനാഷ്‌നൽഅക്കാഡമി സി. ഒ. ഒ. പോപ്‌സൺ ആന്റണി കോഴ്സ് സംബന്ധിച്ച ധാരണാപത്രം കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓഫിസർ Read More…

ramapuram

രാമപുരം കോളേജ് വിദ്യാർത്ഥികൾക്ക് വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം

രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കി. വച്ചിപ്പാട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂന്നാം വർഷ ബി കോം വിദ്യാത്ഥികളായ കാർത്തിക പി. ആർ., പൂർണ്ണിമ ടി.കെ. അശ്വിൻ ഷിജി, അശ്വതി കൃഷ്ണൻ, വിഷ്ണു വിനോദ് (ഒന്നാം വർഷ ബി കോം), മെറിൻ ജോസ് (ഒന്നാം വർഷ ബി.സി എ), ഗീതു വി. (ഒന്നാം വർഷ എം എസ് സി ബയോടെക്നോളജി) എന്നിവരെ Read More…

ramapuram

രാമപുരം കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയി നിർവ്വഹിച്ചു

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻസ് യൂണിയൻ 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയി നിർവ്വഹിച്ചു. മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോറിനേറ്റർമാരായ ജോബിൻ പി മാത്യു, ഷീബാ തോമസ്. സുമേഷ് സി എൻ, Read More…

ramapuram

പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയിയെ രാമപുരം കോളേജ് ആദരിച്ചു

രാമപുരം: ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയിയെ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആദരിച്ചു. 2014 ൽ ഏയ്ഞ്ചൽസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്‌ക്സ് ബിജോയി മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. അയ്യപ്പനും കോശിയും, കൽക്കി, നരിവേട്ട ,കിംഗ് ഓഫ് കൊത്ത, കടുവ, ലോക തുടങ്ങിയ മലയാള സിനിമകൾക്ക് സംഗീതം നൽകിയത് ജെയ്‌ക്സ് ബിജോയിയാണ്. പാലാപ്പള്ളി തിരുപ്പള്ളി, Read More…

ramapuram

തുടരും, ലോക : സംഗീത സംവിധായകൻ ശ്രീ. ജെയ്‌ക് ബിജോയിയെ രാമപുരം കോളേജ് ആദരിക്കുന്നു

രാമപുരം: ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്ത് മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക് ബിജോയിയെ 25 .09 2025 വ്യാഴം 2 മണിക്ക് മാർ ആഗസ്തീനോസ് കോളേജിൽ ആദരിക്കും. 2014 ൽ ഏയ്ഞ്ചൽസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്‌ക് ബിജോയി പിന്നീട് അയ്യപ്പനും കോശിയും, കൽക്കി , കിംഗ് ഓഫ് കൊത്ത, കടുവ, ലോക തുടങ്ങിയ മലയാള സിനിമകൾക്കും, ദക്ഷിണേന്ത്യയിലെ ഇതര ഭാഷാ സിനിമകൾക്കും സംഗീതം നൽകി. പാലാപ്പള്ളി തിരുപ്പള്ളി, മിന്നൽവള, Read More…

ramapuram

അൽസ്ഹൈമേഴ്‌സ് ദിനം ആചരിച്ചു

രാമപുരം മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽസ്ഹൈമേഴ്‌സ് ദിനാചരണ ഭാഗമായി ഡിമെൻഷ്യ അവബോധന ക്‌ളാസും മെമ്മറി വോക്കും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. പാലാ ഡിമെൻഷ്യ കെയർ ജെനറൽ സെക്രട്ടറി പ്രൊഫ. രാജു ഡി കൃഷ്ണപുരം ക്‌ളാസ്സ് നയിച്ചു. തുടർന്ന് നടത്തിയ മെമ്മറി വോക്ക് റാലി പാലാ ഡി വൈ എസ് പി കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് Read More…

ramapuram

അൽഷിമേഴ്സ് ദിനാചരണം

രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നു. 17 .09 2025 ബുധൻ 11 ന് നടക്കുന്ന ഡിമെൻഷ്യ അവബോധന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും.അൽഷിമേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന മെമ്മറി വോക്ക് പാലാ ഡി വൈ എസ് പി ശ്രീ കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും. വിശ്വാസ് ഫുഡ് പ്രോഡക്റ്റ് മാനേജിങ് ഡയറക്ടർ ശ്രീ Read More…

ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്

രാമപുരം : ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിൽ ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കോളേജുകൾക്ക് ഏർപ്പെടുത്തിയ ‘മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്’ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ലഭിച്ചു. നാക്ക് അക്രഡിറ്റേഷന്റെ ആദ്യ സൈക്കിളിൽ തന്നെ 3.13 പോയിന്റോടുകൂടി ‘എ’ ഗ്രേഡ് നേടിയതിനാണ് ഈ അംഗീകാരം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്യൂറൻസ് സെൽ (SLQAC കേരള) സംഘടിപ്പിച്ച ‘എക്സലൻഷ്യ 2025’ എന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ അവാർഡ് നൽകിയത്. തിരുവനന്തപുരം ടാഗോർ Read More…

ramapuram

രാമപുരം കോളേജിന് ഐ .എസ്. ആർ. ഒ. അംഗീകാരം

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ഐ എസ് ആർ ഒ അംഗീകാരം ലഭിച്ചു. ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) സംഘടിപ്പിച്ച മത്സര പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഇതിനായി പ്രയത്‌നിച്ച സ്റ്റാഫ് അംഗങ്ങളായ അഭിലാഷ് വി ,ലിജിൻ ജോയി, ജാസ്മിൻ ആന്റണി, ജോമി ജോസഫ് എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, Read More…

ramapuram

രാമപുരം കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം സെപ്റ്റംബർ 15 ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ‘എക്സലൻഷ്യ 2025’ ചടങ്ങിൽ വച്ച് ലഭിക്കും. ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാക്ക് ഗ്രേഡിങ്ങിൽ മികച്ച നിലവാരം പുലർത്തിയ കോളേജുകളെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കോളേജ് മാനേജർ റവ . ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, ഐ ക്യൂ എ സി കോർഡിനേറ്റർ Read More…